Wednesday, November 07, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 04.11 PM

ഇസാഫ് ബാങ്ക് വിളിക്കുന്നു... തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത് 3000 ല്‍ ഏറെ അവസരങ്ങള്‍

uploads/news/2018/05/214067/4.jpg

തൃശൂര്‍ മണ്ണുത്തി ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 3000 ഒഴിവുകള്‍. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍. ഒരു മണിക്കൂര്‍ എഴുത്തുപരീക്ഷയില്‍ റീസണിങ് & കംപ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ്, ഡേറ്റാ അനാലിസിസ് & ഇന്റര്‍പ്രട്ടേഷന്‍, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവെയര്‍നെസ്, ഇംഗ്ലീഷ് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

വിശദാംശങ്ങള്‍ ഇപ്രകാരം:

* ബ്രാഞ്ച് ഹെഡ് : 220 ഒഴിവ്;

യോഗ്യത : ബിരുദം/പിജി; ബാങ്കിങ്ങില്‍ ബ്രാഞ്ച് ഹെഡ് ആയി എട്ടു വര്‍ഷം പരിചയം

* അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ് : 220 ഒഴിവ്

യോഗ്യത : ബിരുദം/പിജി; ബാങ്കിങ്ങില്‍ അസി. ബ്രാഞ്ച് ഹെഡ് ആയി അഞ്ചു വര്‍ഷം പരിചയം

* സെയില്‍സ് ഓഫിസര്‍ - റീട്ടെയ്ല്‍ & ലയബിലിറ്റി: 1500 ഒഴിവ്

യോഗ്യത : ബിരുദം/പിജി; ബാങ്കിങ്/ധനകാര്യ/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂന്നു വര്‍ഷം സെയില്‍സ് പരിചയം; മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം

* റിലേഷന്‍ഷിപ് ഓഫിസര്‍ : 400 ഒഴിവ്

യോഗ്യത : ബിരുദം/പിജി; ബാങ്കിങ്/ധനകാര്യ/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ രണ്ടു വര്‍ഷം സെയില്‍സ് പരിചയം

* ക്രെഡിറ്റ് ഓഫിസര്‍ : 100 ഒഴിവ്

യോഗ്യത : ബിരുദം ; ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരു വര്‍ഷം പരിചയം

* സെയില്‍സ് ഓഫിസര്‍ - ട്രെയിനി : 560 ഒഴിവ്

യോഗ്യത : ബിരുദാനന്തര ബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഒരു വര്‍ഷം സെയില്‍സ് പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.

പ്രായം : 2018 ഏപ്രില്‍ 30ന് 21 - 40 വയസ്സ്. മുന്‍പരിചയമുള്ളവര്‍ക്ക് ഇളവ്. മറ്റ് ബാങ്കുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: മേയ് 21 വെബ്‌സൈറ്റ്: www.esafbank.com/careers

Ads by Google
Friday 04 May 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW