Saturday, December 08, 2018 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 02.45 PM

അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, യു.എസ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 132 പൗണ്ട് തൂക്കമുള്ള അണ്ഡാശയ ട്യുമര്‍

ട്യൂമര്‍ ബാധിച്ച ഇടത് ഓവറി, ഇടത് ഭാഗത്തെ അണ്ഡവാഹിനി കുഴല്‍, ഓവറിയെ പൊതിഞ്ഞുള്ള പെരിറ്റോണിയല്‍ ടിഷ്യൂ എന്നിവ നീക്കം ചെയ്തു. ലോകത്ത് ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ 10-20 ട്യൂമറുകളില്‍ ഒന്നാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
 ovarian tumour

കണക്ടിക്കട്ട്: അമേരിക്കയില്‍ അപൂര്‍വ്വ ശസ്ത്രക്രിയ. അണ്ഡാശയത്തില്‍ ട്യൂമര്‍ ബാധിച്ച 38കാരിയായ അധ്യാപികയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്ത് 132 പൗണ്ട് (ഏകദേശം 60 കിലോഗ്രാം) തൂക്കമുള്ള ട്യൂമര്‍. കണക്ടിക്കട്ട് സ്വദേശിനിയാണ് അധ്യാപിക. ഫെബ്രുവരി 14ന് ശസ്ത്രക്രിയയ്ക്ക് വിധേയയാ യുവതി രണ്ടര മാസത്തിനുള്ളില്‍ സുഖം പ്രാപിച്ച് ജോലിയില്‍ തിരികെ കയറി.

ഡാന്‍ബറി ഹോസ്പിറ്റലിലെ പന്ത്രണ്ട് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് യുവതിയെ ശസ്ത്രക്രിയ ചെയ്തത്. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. വെസ്‌റ്റേണ്‍ കണക്ടിക്കട്ട് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കിലെ ഗൈനക്കോളജി ഓങ്കോളൊജിസ്റ്റ് ഡോ. വാഗന്‍ അന്‍ഡിക്യന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ട്യൂമര്‍ ബാധിച്ച ഇടത് ഓവറി, ഇടത് ഭാഗത്തെ അണ്ഡവാഹിനി കുഴല്‍, ഓവറിയെ പൊതിഞ്ഞുള്ള പെരിറ്റോണിയല്‍ ടിഷ്യൂ എന്നിവ നീക്കം ചെയ്തു. ലോകത്ത് ഇതുവരെ നീക്കം ചെയ്ത ഏറ്റവും വലിയ 10-20 ട്യൂമറുകളില്‍ ഒന്നാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

യുവതിയെ ട്യുമര്‍ ബാധിച്ചിട്ടിണ്ട് ഏറെ നാള്‍ ആയിരുന്നില്ല. 2017 നവംബറില്‍ ഇത് ആഴ്ചയില്‍ 10 പൗണ്ട് വീതം വളരുന്ന വിധത്തിലായിരുന്നു. ആദ്യ പരിശോധനയില്‍ യുവതിയ്ക്ക് പോഷകാഹാര കുറവും 350 പൗണ്ട് (ഏകദേശം 159 കിലോ) തൂക്കവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ട്യൂമര്‍ കണ്ടെത്തിയത്. രക്തവാഹിനി കുഴലുകളുമായി ഒട്ടിച്ചേര്‍ന്നായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ രോഗിയുടെ ജീവന് തന്നെ ഭീഷണിയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Ads by Google
Friday 04 May 2018 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW