Sunday, November 18, 2018 Last Updated 21 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 01.35 PM

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പിഡിപ്പിച്ചു വഞ്ചിച്ചു ; സ്ത്രീശരീരം കളിപ്പാവയാണെന്ന് കരുതുന്നവന്മാര്‍ക്കെതിരേ ബലാത്സംഗകുറ്റം ചുമത്താന്‍ എംപി ഹൈക്കോടതിയുടെ നിര്‍ദേശം...!!

uploads/news/2018/05/214039/rape.jpg

ഭോപ്പാല്‍: വിവാഹം എന്ന വാക്ക് രണ്ടു പേര്‍ തമ്മിലുള്ള ലൈംഗികതയ്ക്കുള്ള സൗജന്യ അനുമതിയല്ലെന്ന നിരീക്ഷണത്തിന് പിന്നാലെ സ്ത്രീശരീരം പുരുഷന്റെ കളിപ്പാവയല്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. വ്യാജവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതി നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണെന്നും കോടതി വിലയിരുത്തി. ലൈംഗികതയെ നിസ്സാരമായി എടുത്ത് സ്വന്തം തൃഷ്ണ ശമിപ്പിക്കാനും ആസക്തി അടക്കാനും യുവതികളെ കബളിപ്പിച്ച് നേട്ടമുണ്ടാക്കാന്‍ സ്ത്രീ ശരീരം ആണുങ്ങളുടെ കളിപ്പാവയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കേസില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കിട്ടിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തന്റെ കാമം അടക്കുന്നതിനായി പ്രതി ഇരയെ ലൈംഗികതയിലേക്ക് എത്തിക്കുകയായിരുന്നെന്നും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതിനാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിക്കുകയുമായിരുന്നെന്ന് കോടതി പറഞ്ഞു. മുന്‍ കാമുകി സമര്‍പ്പിച്ച ബലാത്സംഗ ഹര്‍ജി ചോദ്യം ചെയ്തു കൊണ്ട് രാജീവ് ശര്‍മ്മ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ചോദ്യം ഉന്നയിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു ഡാന്‍സ് ടീച്ചറുമായി സൗഹൃദത്തിലായ ശര്‍മ്മ പിന്നീട് അവരുമായി പ്രണയത്തിലാകുകയും വിവാഹ വാഗ്ദാനം നടത്തുകയും ചെയ്തു.

പ്രണയാഭ്യര്‍ത്ഥന യുവതി സ്വീകരിക്കുകയും ഇരുവരും വിവാഹത്തിലേക്ക് നീങ്ങുകയും ചെയ്‌തെങ്കിലും ഇരയുടെ മാതാവ് ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ശര്‍മ്മ പിന്‍മാറി. എന്തു പ്രശ്‌നം വന്നാലും വിവാഹവുമായി മുമ്പോട്ട് പോകുമെന്ന് പറഞ്ഞ് ശര്‍മ്മ തന്നില്‍ നിന്നും ശാരീരിക ആനുകൂല്യം നേടിയെടുത്തെന്നും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 2017 മാര്‍ച്ച് 19 നായിരുന്നു അശോകാഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനില്‍ യുവതി ബലാത്സംഗം ആരോപിച്ച് പരാതി സമര്‍പ്പിച്ചത്. ശര്‍മ്മ വിവാഹവാഗ്ദാനം നടത്തിയതായി വ്യക്തമായ ജഡ്ജി സുശീല്‍കുമാര്‍ പാലോയാണ് കേസില്‍ ഈ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹം എന്നത് ലൈംഗികതയ്ക്കുള്ള സൗജന്യാനുമതിയായി കരുതരുതെന്ന നിരീക്ഷണം കോടതി നടത്തിയത്. ശര്‍മ്മയ്‌ക്കെതിരേ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

Ads by Google
Friday 04 May 2018 01.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW