Saturday, February 09, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 01.04 PM

ആരാധകര്‍ക്കായി ഒരുക്കിയ തമാശയില്‍ 'ചെന്നൈ കിങ്‌സ്' കുടുങ്ങി: സംഭവം ഒക്കെ ശരി പക്ഷെ സച്ചിനെ തൊട്ടുള്ള ആ കളി വേണ്ട!

CSK,  Sachin Tendulkar, Suresh Raina

ആരാധകര്‍ക്കായി ഒരുക്കിയ തമാശയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കുടുങ്ങി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്കൊപ്പം ചെന്നൈ താരം സുരേഷ് റെയ്‌ന നടക്കുന്ന ചിത്രവും അടിക്കുറിപ്പുമടങ്ങിയ ട്വീറ്റാണ് വന്‍ വിവാദമായത്.

സ്വകാര്യ ചോക്ലേറ്റ് കമ്പനിയുടെ പ്രശസ്തമായ പരസ്യത്തിലെ കഥാപാത്രങ്ങളുടെ പേരാണ് നല്‍കിയിരുന്നത്. രമേശ് ആന്‍ഡ് സുരേഷ് എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനു നല്‍കിയ അടിക്കുറിപ്പ്. ഇതിനെതിരെയാണ് ആരാധകര്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.

സച്ചിന്റെ പിതാവ് രമേശ് തെണ്ടൂലക്കറെ അപഹസിക്കുന്നതാണ് ട്വീറ്റെന്ന് ആരാധകര്‍ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. ഇതിഹാസ താരത്തിന്റെ പിതാവിനെ അപമാനിക്കുന്ന പോസ്റ്റായി ആരാധകര്‍ സംഭവത്തെ കണ്ടതോടെ ട്വീറ്റ് വിവാദമായി.

Ads by Google
Ads by Google
Loading...
TRENDING NOW