Thursday, July 18, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 11.09 AM

''ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സോപണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന്'' ദേശീയ പുരസ്‌കാര വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഹരീഷ് പെരാടി

Hareesh peradi

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡുകള്‍ സ്വീകരിച്ചതിന് യേശുദാസിനേയും ജയരാജിനെയും പിന്തുണച്ച് നടന്‍ ഹരീഷ് പേരാടി രംഗത്ത്.

ലഭിക്കുന്ന പുരസ്‌കാരത്തിനാണ് നല്‍കുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം. ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സോപണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓര്‍ത്താല്‍ നന്ന് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നാടകനടനായിരുന്ന സമയത്ത് തനിക്ക് ഉണ്ടായ അനുഭവവും പങ്കുവച്ചാണ് ഹരീഷ് ഫെയ്‌സ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുന്നത്. ദാസേട്ടനോടപ്പം .... ജയരാജേട്ടനോടപ്പം.... എന്നും പറഞ്ഞാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹരീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഏകദേശം ഒരു 25 വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മയാണ് ... ഒരു കോർപ്പറേഷൻ തലനാടക മൽസരത്തിൽ സമ്മാനം കിട്ടി.. പക്ഷെ സമ്മാനദാന ചടങ്ങിൽ പോകാൻ പറ്റിയില്ലാ...കാരണം അന്ന് മറ്റൊരു സ്ഥലത്ത് നാടക മുണ്ടായിരുന്നു ... പിന്നിട് സമ്മാനം വാങ്ങുന്നത് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഒരു മുറിയിൽ വെച്ച് ...സമ്മാനം തരുന്നത് ആ ഓഫിസിലെ ഒരു ജീവനക്കാരൻ ... അതു കൊണ്ട് ആ സമ്മാനത്തിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല... തരുന്ന വിക്ത്യയെക്കാൾ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണ് .... ചാനൽ മുതലാളിമാരുടെ സകല കോമാളിത്തങ്ങളും മണിക്കുറുകളോള്ളം സഹിച്ച് ഊരും പേരും അറിയാത്ത സോപൺസർമാരുടെ മുന്നിൽ വിനീതവിധേയരായി അവാർഡുകൾ വാങ്ങുന്നവരാണ് ഏല്ലാവരും എന്ന് ഓർത്താൽ നന്ന്.... ദാസേട്ടനോടപ്പം .... ജയരാജേട്ടനോടപ്പം....

Ads by Google
Friday 04 May 2018 11.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW