Saturday, September 15, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 10.57 AM

വിദേശ വനിതയെ ഉമേഷും കൂട്ടാളിയും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത് നാലു തവണ, പോകും വഴി ഇളനീര്‍ ഇട്ടു നല്‍കി, ബോധം തെളിഞ്ഞു പോകാന്‍ ഒരുങ്ങിയപ്പോള്‍ കൊലപ്പെടുത്തി: സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നു

uploads/news/2018/05/214008/9.jpg

വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കൊല്ലപ്പെടും മുമ്പ് വിദേശവനിതയെ നാലുവട്ടം മാനഭംഗപ്പെടുത്തി എന്ന് പ്രതികള്‍ പറയുന്നു. നേരം ഇരുട്ടിയപ്പോള്‍ യുവതി രക്ഷപെടാന്‍ ശ്രമിച്ചു. ഈ സമയം പിന്നില്‍ നിന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യ എന്നു വരുത്തി തീര്‍ക്കാന്‍ പൊന്തക്കാടിലെ വള്ളികളില്‍ കെട്ടിത്തുക്കാനും ശ്രമിച്ചു. പ്രതികള്‍ക്കെതിരെ പോലീസ് മാനഭംഗക്കുറ്റം ചുമത്തി എങ്കിലും ഇതു തെളിയിക്കാന്‍ ശക്തമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹം പഴകി ആന്തരീകാവയവങ്ങള്‍ നഷ്ട്ടപ്പെട്ടതാണ് തെളിവുകള്‍ നഷ്ട്മാകാന്‍ കാരണം. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ.

സംഭവദിവസം വാഴമുട്ടത്തെ കണ്ടൽക്കാടിനു സമീപത്തെ ക്ഷേത്രപരിസരം വരെ നടന്നെത്തിയ വിദേശവനിത അവിടെ സിഗരറ്റ് വലിക്കുമ്പോൾ താഴെ വഞ്ചിയിലിരുന്ന ഉമേഷ് എന്ന പ്രതി ടൂറിസ്റ്റ് ഗൈഡ് എന്ന പേരിൽ അവരെ പരിചയപ്പെടുന്നു. അവരുടെ ഭാഷയിലെ ‘വൈറ്റ് ബീഡി’ (കഞ്ചാവ്) വേണോയെന്നു ചോദിക്കുന്നു. അവർ വേണമെന്നു പറയുന്നു. തുടർന്ന് അവരെയും കൂട്ടി കാട്ടിലേക്കു നടക്കുന്നു. ഒപ്പം രണ്ടാം പ്രതി ഉദയനും കൂടുന്നു. ടൂറിസ്റ്റ് ഗൈഡായി നടക്കുന്നയാളാണ് ഉദയൻ.

കണ്ടൽക്കാട്ടിലേക്കു പോകുന്നതിനിടെ പ്രതികൾ ഇളനീർ ഇട്ടു വനിതയ്ക്കു നൽകി. അതിനുശേഷം, ലഹരിക്ക് അടിമപ്പെട്ട വനിതയെ അവിടെയുള്ള കെട്ടിടത്തിനു സമീപത്തെത്തിച്ചു രണ്ടു പ്രാവശ്യം വീതം പീഡിപ്പിക്കുന്നു. വൈകിട്ടോടെ ബോധം തെളിഞ്ഞപ്പോൾ ഇവർ മടങ്ങാൻ ഒരുങ്ങി. എന്നാൽ പ്രതികൾ അവരെ പോകാൻ സമ്മതിച്ചില്ല. മൽപ്പിടിത്തത്തിനിടെ പ്രതികളിൽ ഒരാൾ പിന്നിലൂടെ ഇവരുടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു സമീപത്തെ കട്ടിയുള്ള വള്ളിയിൽ തലകുരുക്കി കെട്ടിത്തൂക്കി ആത്മഹത്യയെന്നു വരുത്താൻ ശ്രമിച്ചു. അതിനുശേഷം പ്രതികൾ സ്ഥലം വിട്ടു. പിന്നീട് ഇടയ്ക്കിടെ അവിടെ ചെന്നുനോക്കി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വീർത്ത മൃതദേഹം വള്ളിയിൽ നിന്നു പൊട്ടി വള്ളിപ്പടർപ്പിലേക്കു വീണു. തല വേർപ്പെട്ടിരുന്നു.

Ads by Google
Friday 04 May 2018 10.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW