Tuesday, November 06, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 07.12 PM

തൊഴില്‍ നഷ്ട്ടപ്പെട്ടതിനു തൊട്ടു പിന്നാലെ മലയാളിയെ തേടി ഭാഗ്യദേവത, പത്തനംതിട്ട സ്വദേശിക്ക് അബുദാബിയില്‍ അടിച്ചത് 12 കോടി രൂപ

uploads/news/2018/05/213852/15.jpg

അറബ് നാട്ടില്‍ നിന്നു വീണ്ടും വീണ്ടും മലയാളികളെ തേടി ഭാഗ്യദേവത എത്തുന്നു. ഇക്കുറി പത്തനംതിട്ട സ്വദേശി അനില്‍ വര്‍ഗീസിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അബുദാബി ലോട്ടറിയില്‍ കുവൈറ്റ് മലയാളി അനില്‍ വര്‍ഗീസിന് 12 കോടി രൂപ അടിച്ചു.(ഏഴു മില്യണ്‍ ദിര്‍ഹം) സൂപ്പര്‍ സെവന്‍ സീരിസ് 191 നറുക്കെടുപ്പിലായിരുന്നു അനിലിനു കോടികള്‍ ലഭിച്ചത്. 26 വര്‍ഷമായി കുവൈറ്റിലുള്ള അനില്‍ വര്‍ഗീസ് ഖറാഫി നാഷ്ണല്‍ കമ്പനി ഉദ്യോഗസ്ഥനാണ്.

സ്ഥാപനത്തിലെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അനിലിനു സ്വന്തം ജോലി നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണു ഭാഗ്യദേവത എത്തിയത്. ഏപ്രില്‍ നാലിനായിരുന്നു ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്. ഇതു രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. ലോട്ടറിയിലൂടെ ലഭിച്ച പണം ബിസിനസ് തുടങ്ങനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങക്കുമായി വിനിയോഗിക്കും എന്ന് അനില്‍ പറയുന്നു. മറ്റു കാര്യങ്ങള്‍ പിന്നീട തീരുമാനിക്കും. നറുക്കെടുത്ത സമ്മാനങ്ങളില്‍ ഭൂരിഭാഗവും പതിവു പോലെ മലയാളികള്‍ക്കു തന്നെ ലഭിച്ചു.

Ads by Google
Thursday 03 May 2018 07.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW