Sunday, August 12, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 03.22 PM

മുഖസൗന്ദര്യത്തിനും മുടി വളരാനും യോഗ

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2018/05/213814/FitnessPlus030518.jpg

മുടി കൊഴിച്ചിലും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും അലട്ടുന്നവരിന്നേറെയാണ്. മരുന്നുകള്‍ക്കും ചികിത്സകള്‍ക്കുമൊടുവില്‍ ഫലം കാണാനാവാതെ വിഷമിച്ചിരിക്കുന്നവര്‍ക്കുള്ള പരിഹാരമാണ് ശശാങ്കാസനം. ശശാങ്കാസനത്തിലൂടെ നഷ്ടപ്പെട്ട ശരീരസൗന്ദര്യം വീണ്ടെടുക്കാം.

ശശാങ്കാസനം


യോഗയിലെ ആസനങ്ങളിലൊന്നായ ശശാങ്കാസനം ശരീരത്തെ മാത്രമല്ല, മനസ്സിനേ യും ബുദ്ധിയേയും ചിന്തകളേയും ഉത്തേജിപ്പിക്കുന്നതില്‍ ഏറെ ഗുണപ്രദമാണ്.

ചെയ്യേണ്ട രീതി


വജ്രാസനത്തിലിരുന്നാണ് ശശാങ്കാസനം ചെയ്ത് തുടങ്ങേണ്ടത്.
1. ആദ്യമായി കാലുകള്‍ നീട്ടി വച്ചിരിക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ കിഴക്കോ, വടക്കോ ദിക്കിലേക്ക് കാലുകള്‍ മുന്നോട്ട് നീട്ടി ചേര്‍ത്തു വച്ചിരിക്കുക.
2. പിന്നീട് വലതുകാല്‍ മടക്കി വലതുപാദം വലത് പൃഷ്ഠത്തിനടിയിലായി വയ്ക്കുക.
ഇതേപോലെ ഇടതുകാല്‍ മടക്കി ഇടതുപാദം ഇടതുപൃഷ്ഠത്തിനടിയിലായി വയ്ക്കുക. ഈ സമയം കാല്‍വിരലുകള്‍ പരസ്പരം സ്പര്‍ശിച്ചിരിക്കണം.
uploads/news/2018/05/213814/FitnessPlus030518a.jpg

3. ശേഷം നട്ടെല്ല് നിവര്‍ത്തി കൈപ്പത്തികള്‍ തുടകളില്‍ കമഴ്ത്തി വയ്ക്കുക.
4. പിന്നീട് ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് കൈകള്‍ രണ്ടും മുകളിലേക്കുയര്‍ത്തുക.
5. പതിയെ ശ്വാസം പുറത്തേക്ക് വിടുക. ശ്വാസം വിടുന്നതിനനുസരിച്ച് ശരീരം മുന്നിലേക്ക് വളയ്ക്കുക.

6. പതിയെ നെറ്റി തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക.
7. ഈ സമയം കൈകള്‍ മുന്നിലേക്ക് നീട്ടുകയും കൈപ്പത്തികള്‍ തറയില്‍ തൊടുകയും ചെയ്യണം.
8. ഈ സ്ഥിതിയില്‍, സ്വാഭാവിക രീതിയില്‍ ശ്വാസോച്ഛ്വാസം നടത്തിക്കൊണ്ട് കഴിയുന്നത്ര സമയം തുടരാവുന്നതാണ്.

9. ശേഷം ശ്വാസം ഉള്ളിലേക്കെടുത്ത് കൈകളും ശരീരത്തിന്റെ മുകള്‍ ഭാഗവും പതിയെ മുകളിലേക്ക് ഉയര്‍ത്തി ശ്വാസം പുറത്തേക്ക് വിട്ട് കൈകള്‍ താഴ്ത്തി തുടകളില്‍ വയ്ക്കുക.

10. ഈ ആസനം അഞ്ചു മുതല്‍ പത്ത് തവണ വരെ ചെയ്യാവുന്നതാണ്. രക്താതിസമ്മര്‍ദ്ദം ഉള്ളവരും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും നട്ടെല്ല് സംബന്ധമായ രോഗമുള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ശശാങ്കാസനം അനുഷ്ഠിക്കാവൂ.

uploads/news/2018/05/213814/FitnessPlus030518b.jpg

ഗുണങ്ങള്‍


1. നട്ടെല്ലുവേദനയുള്ളവര്‍ക്കും പേശീ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കും ഈ ആസനം ആശ്വാസം നല്‍കും.
2. അടിവയറ്റിലെ ആന്തരിക അവയവങ്ങള്‍ക്ക് മസാജ് ലഭിക്കുകയും സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുന്നു.

3. ലൈംഗിക അവയവങ്ങളുടെ ഉത്തേജനത്തിനും പ്രവര്‍ത്തനത്തിനും ഈ ആസനം ഏറെ സഹായകരമാണ്.
4. പല തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ശശാങ്കാസനം. ഉറക്കക്കുറവ്, മാനസികസമ്മര്‍ദ്ദം, ടെന്‍ഷ ന്‍, അമിതദേഷ്യം, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് ഈ ആസനം.

5. മുഖത്തേയ്ക്കും ശിരസിലേക്കുമുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതു വഴി, മുഖസൗന്ദര്യവും പ്രസന്നതയും വര്‍ദ്ധിപ്പിക്കാനും തലമുടി കൊഴിച്ചില്‍ തടയാനും അതുമൂലം മുടി വളരാനും ഈ ആസനം സഹായകരമാണ്.
6. പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനാല്‍ പ്രമേഹത്തെ തടയാന്‍ ഈ ആസനം ഏറെ ഗുണപ്രദമാണ്.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം 695003
0471 - 6066222, 8593056222

Ads by Google
Ads by Google
Loading...
TRENDING NOW