Friday, August 09, 2019 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 02.36 PM

ഞാന്‍ എന്നെത്തന്നെ ക്ലോണിങ് ചെയ്യാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു - ആലിയാഭട്ട്

uploads/news/2018/05/213807/CiniAliyabhat030518.jpg

ഹിന്ദി മുന്‍നിര നടിമാരില്‍ എന്തുകൊണ്ടും എല്ലാംകൊണ്ടും മികച്ച നടിയാണ് ആലിയാഭട്ട്. സൗന്ദര്യവും വാക്ചാതുര്യവും ഗ്ലാമറുമൊക്കെ സങ്കലനമായ ഇവരുടെ ജീവിതത്തില്‍ അവസാനിക്കാത്ത ആഗ്രഹങ്ങള്‍ ധാരാളമുണ്ടെന്ന് ആലിയ പറയുന്നു.

? നിങ്ങള്‍ അടുത്തിടെ 24 വയസില്‍ എത്തിനില്‍ക്കുകയാണ്. മാത്രമല്ല, പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ അഭിനയമെന്ന തൊഴിലും വിജയകരമായി നടക്കുന്നു. ഈ സന്തോഷവേളയിലും ഈ ജന്മനാളിലും നിങ്ങള്‍ നിര്‍ണയിച്ചിട്ടുള്ള ലക്ഷ്യമെന്താണ്...


ഠ ലക്ഷ്യങ്ങളില്‍ എനിക്ക് വിശ്വാസമില്ല. നാഴികകല്ലുകള്‍ തരണം ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്.

? ഇപ്പോള്‍ എന്തു ചെയ്തുകൊണ്ടിരിക്കുന്നു.


ഠ ഞാനിപ്പോള്‍ ഒരു പ്രശസ്ത സൗന്ദര്യവര്‍ദ്ധക കമ്പനിയുടെ പരസ്യവിഭാഗത്തിലാണ്. അയാന്‍ മുഖര്‍ജിയുടെ വിജ്ഞാന സങ്കല്പമായ 'ഡ്രാകണ്‍' എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതും കാത്തിരിക്കുകയാണ്.

? പൊതുവില്‍ നിങ്ങള്‍ ഏതുതരം കഥാപാത്രങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.


ഠ യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്‌കാരമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിലെ കഥാപാത്രമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ചരിത്രസിനിമകളില്‍ അഭിനയിക്കാനും ആഗ്രഹമാണ്.

? നിങ്ങള്‍ അഭിനയിച്ച ചിത്രങ്ങളില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഇഷ്ടപ്പെട്ട പടം


ഠ അവര്‍ക്കൊക്കെ വിവിധ കാരണങ്ങള്‍ക്കായി വിവിധ പടങ്ങളാണ് ഇഷ്ടപ്പെടുക. ഞാന്‍ അഭിനയിച്ചതില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പടം ഏതാണെന്ന് ഒരിക്കലും ചോദിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് അവര്‍ എന്റെ പടങ്ങള്‍ കണ്ടാല്‍ മതിയെന്ന് വിചാരിക്കുന്നു.

? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നടിമാര്‍ ആരൊക്കെയാണ്.


ഠ പ്രിയങ്കാ ചോപ്ര, കരീനാ കപൂര്‍. അവര്‍ പടങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണ്. അതേസമയം അഭിനയറാണിമാര്‍ എന്നും വിശേഷിപ്പിക്കാം.

? നിങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്.


ഠ അത വളരെ ലളിതമാണ്. ശരിക്കും വെള്ളം കുടിക്കും. ശരിക്കും വിശ്രമിക്കും. കുറവ് തന്നെയാണ് നിറവ് എന്ന മനോഭാവവും എന്റെ സൗന്ദര്യത്തിന്റെ രഹസ്യമായിരിക്കാം. ? നിങ്ങള്‍ പത്തുമിനിറ്റിനുള്ളില്‍ തയാറാകണമെങ്കില്‍ എതു രീതിയിലുള്ള വസ്ത്രമാണ് ധരിക്കുക.
ഉടന്‍തന്നെ ബ്ലൂ ജീന്‍സ് പാന്റും ചുകന്ന നിറമുള്ള ചുണ്ടുകള്‍ പതിച്ച വെണ്‍മയാര്‍ന്ന ടീഷര്‍ട്ടും ധരിക്കും. ഇത് ഏവരെയും ആകര്‍ഷിക്കും വിധമുള്ളതായിരിക്കും.

? ഏതുതരം സൂപ്പര്‍ശക്തി കിട്ടിയാല്‍ നന്നായിരിക്കുമെന്ന് നിങ്ങളുടെ വിചാരിക്കുന്നു.


ഠ ഞാന്‍ എന്നെത്തന്നെ ക്ലോണിങ് ചെയ്യാന്‍ കഴിഞ്ഞാല്‍ സൂപ്പറായിരിക്കുമെന്ന് വിചാരിക്കുന്നു. ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ഇരിക്കാമല്ലോ

? നിങ്ങളുടെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ശാസന നേരിടാന്‍ കഴിഞ്ഞ വിഷയം.


ഠ എന്റെ സ്‌കൂളില്‍ ഹോം വര്‍ക്ക് ചെയ്യാതിരുന്നതു മൂലം ഒരുപാട് ശാസനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഹോംവര്‍ക്ക് എനിക്ക് ഇഷ്ടമില്ലാത്ത വിഷയമാണ്.

? നിങ്ങളിപ്പോള്‍ ഒരു പതിനാലുകാരിയുടെ രൂപമാണ്. തന്മൂലം എന്തെങ്കിലും പ്രതിബന്ധങ്ങള്‍.


ഠ ഞാന്‍ ഒരുദിവസം ലണ്ടനിലെ ഒരു ബാറിനുള്ളില്‍ ചെന്നപ്പോള്‍ അവര്‍ എന്നെ അകത്തേക്ക് പോകാന്‍ അനുമതിച്ചില്ല. ഒടുവില്‍ ഞാനെന്റെ ഐഡിയെ കാണിച്ചിട്ടും രക്ഷയില്ലാതായി. അതും ഡ്യൂപ്പിളിക്കേറ്റാണെന്ന് അവര്‍ വിചാരിച്ചുപോയി.

? നിങ്ങളുടെ ആദ്യത്തെ ഡേറ്റിങ് ഓര്‍മ്മയുണ്ടോ


ഠ ഉണ്ട്. പക്ഷേ അതത്ര ശോഭിക്കാതെ പോയി

? നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വെറുക്കുന്ന ഭക്ഷണം.


ഠ സൂഷി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണ്. വെറുപ്പേറിയ ഭക്ഷണം ബ്രാക്കോലി.
uploads/news/2018/05/213807/CiniAliyabhat030518a.jpg

? നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ടുകൊണ്ടിക്കുന്ന ജീവനില്ലാത്ത വസ്തു


ഠ എന്റെ സെല്‍ഫോണ്‍

? നിങ്ങള്‍ക്കു പററിയ ഏറ്റവും വലിയ അബന്ധം


ഠ ഞാനൊരു കടയില്‍ പോയി ദേശീയ കൊടി വാങ്ങുകയുണ്ടായി. അപ്പോള്‍ ഞാനറിയാതെ വേറെ കള്ളര്‍ ഉണ്ടോ എന്ന് ചോദിച്ചുപോയി. കടയിലുള്ളവര്‍ ചിരിച്ചു. ഞാന്‍ ലജ്ജിച്ചുപോയി.

? നിങ്ങളുടെ ജീതത്തിലെ ആദ്യത്തെ മറക്കാനാവാത്ത സംഭവം.


ഠ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന പടത്തിനു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ നിന്ന ആ സംഭവം

?നിങ്ങളുടെ വീട്ടില്‍ നിങ്ങളാണ് ഏറ്റവും ഇളയഅംഗം. അതുകൊണ്ട് ഏര്‍പ്പെടാവുന്ന സുഖദുഃഖങ്ങള്‍ എന്തൊക്കെയാണ്


ഠ സന്തോഷകരമായ വിഷയം. എന്നെ ചെല്ലക്കുട്ടിയായി വളര്‍ത്തപ്പെടുന്നു.

? നിങ്ങള്‍ പെട്ടെന്ന് ദേഷ്യപ്പെടുന്ന സന്ദര്‍ഭം


ഠ ഭക്ഷണം കൃത്യസമയത്ത് എത്താതിരിക്കുമ്പോള്‍

? നിങ്ങളെക്കുറിച്ച് നിങ്ങള്‍തശന്ന പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കിംവദന്തി


ഠ ആദ്യ േതന്നെ എന്നെക്കുറിച്ച് ഒരുപാട് കിംവദന്തികള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ നിങ്ങളുടെ ആഗ്രഹമനുസരിച്ച് ഞാനൊരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്നു വേണമെങ്കില്‍ പ്രചരിപ്പിക്കാന്‍ കഴിയും.

? നിങ്ങളെക്കുറിച്ചും നടന്‍ വരുണ്‍ ധവാനെയും കൂട്ടിയിണക്കി ധാരാളം വാര്‍ത്തകള്‍ വരാറുണ്ടല്ലോ.


ഠ ഒരു വ്യക്തി പുരുഷന്‍ എന്നതുകൊണ്ട് അയാളുമായി ഉറ്റബന്ധം സ്ഥാപിച്ചുകൂടെന്നുണ്ടോ. എന്നാല്‍ വരുണ്‍ എന്റെ പ്രിയസുഹൃത്താണ്. അത്രതന്നെ.

? നിങ്ങള്‍ സ്വയം ചില അഭിനയരീതികള്‍ സ്വീകരിക്കാറുണ്ടോ.


ഠ ഒരിക്കലുമില്ല. ഞാന്‍ സംവിധായകന്റെ നടി മാത്രമാണ്. അദ്ദേഹം നിര്‍ദ്ദേശിക്കുന്നു ഞാന്‍ അഭിനയിക്കുനനു.

? ഇപ്പോള്‍ നിങ്ങളുടെ മേക്കപ്പ് ബാഗ് തുറന്നു നോക്കിയാല്‍ അതിനുള്ളില്‍ എന്തൊക്കെയുണ്ടാകും.


ഠ വളരെ പരിമിതമായ വസ്തുക്കള്‍ മാത്രമേ ഉണ്ടാകു

? താഴെ പറയുന്ന പേരുകള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തോന്നുന്നത്


ഠ അച്ഛന്‍ മഹേഷ് ഭട്ട്: ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്ത്.
സംവിധായകന്‍ കരരണ്‍ ജോഹര്‍: ഗുരു
സഹോദരി പൂജാഭട്ട്: ഗൈഡ്

-സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW