Wednesday, January 30, 2019 Last Updated 16 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 02.27 AM

കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രക്കൂഴം ചടങ്ങ്‌ നടന്നു നീരെഴുന്നള്ളത്ത്‌ 22-ന്‌

പേരാവൂര്‍(കണ്ണൂര്‍): കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിനു തുടക്കംകുറിച്ച്‌ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധിയില്‍ പ്രക്കൂഴം ചടങ്ങ്‌ നടന്നു. ഇക്കരെ കൊട്ടിയൂരിലെ കുത്തോട്‌ എന്ന സ്‌ഥലത്ത്‌ ഊരാളന്മാരും ക്ഷേത്രം സമുദായി ഭട്ടതിരിപ്പാട്‌, കണക്കപ്പിള്ള, ഏഴില്ലക്കാര്‍, നമ്പീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തരയോഗം ചേര്‍ന്ന്‌ നാള്‍കുറിച്ചു. തുടര്‍ന്ന്‌ തണ്ണീര്‍കുടി ചടങ്ങ്‌ നടന്നു. ഒറ്റപ്പിലാന്‍, പെരുവണ്ണാന്‍, ആശാരി, പുറംകലയന്‍, കണിശന്‍, കൊല്ലന്‍, കാടന്‍ എന്നീ സമുദായങ്ങളെ പ്രതിനിധാനം ചെയ്‌ത് അവകാശികള്‍ എത്തി. ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത്‌ മന്ദംചേരി കിഴക്കെനടയിലെ വലിയമാവിന്‍ ചുവട്ടില്‍ പരസ്‌പരം ഒത്തുചേര്‍ന്ന്‌ വന്ദിച്ച്‌ പ്രസാദം പങ്കുവച്ചു. ഇതിനുശേഷം ക്ഷേത്രം ഊരാളന്മാര്‍ കുളിച്ച്‌ ഈറനായി എത്തിയാണ്‌ ഇക്കരെ ക്ഷേത്രത്തില്‍ നെല്ലളവ്‌, അരിയളവ്‌, അവില്‍ അളവ്‌ എന്നീ ചടങ്ങുകള്‍ നടന്നത്‌. കീഴ്‌പ്പാട്ട്‌ ഇല്ലത്ത്‌ അഖിലേഷ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്‌ അവില്‍ അളവ്‌ നടന്നത്‌. ഇക്കരെ ക്ഷേത്രസന്നിധിയില്‍ കണക്കപ്പിള്ള ആദ്യം നെല്ല്‌ അളന്നു. ആചാരപ്രകാരം പിന്നീടത്‌ നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളില്‍വച്ച്‌ വീണ്ടും അളന്നു. പ്രക്കൂഴത്തിന്റെ ഭാഗമായി ബുധനാഴ്‌ച അര്‍ധരാത്രി ആയില്യാര്‍കാവില്‍ ഗൂഢപൂജയും അപ്പട നിവേദ്യവും നടന്നു. നെല്ലളവിനും അവിലളവിനും പങ്കെടുക്കാന്‍ നൂറുകണക്കിനു ഭക്‌തരാണു കൊട്ടിയൂരിലെത്തിയത്‌.
വൈശാഖ മഹോത്സവത്തിനു തുടക്കംകുറിച്ച്‌ 22-നു നീരെഴുള്ളത്ത്‌ നടക്കും. 27-നു നെയ്ാട്ടം, യ28-നു ഭണ്ഡാരം എഴുന്നെള്ളത്ത്‌, ജൂണ്‍ നാല്‌ തിങ്കളാഴ്‌ച തിരുവോണം ആരാധന, അഞ്ചിനു ഇളനീര്‍വയ്‌പ്, ആറിന്‌ അഷ്‌ടമി ആരാധന, ഇളനീരാട്ടം. ഒമ്പതിന്‌ രേവതി ആരാധന, 13-നു രോഹിണി ആരാധന, 15-നു തിരുവാതിര ചതുശ്ശതം, 16-നു പുണര്‍തം ചതുശ്ശതം, 17-നു ആയില്യം ചതുശ്ശതം, 18-നു മകം കലംവരവ്‌. 19, 20 തീയതികളില്‍ കലപൂജ. 21-നു അത്തം ചതുശ്ശതം, വാളാട്ടം, 22-നു തൃക്കലശാട്ട്‌. 28-ന്‌ അര്‍ധരാത്രി ഭണ്ഡാര എഴുന്നെള്ളത്തിനു മുന്‍പും ജൂണ്‍ 18 തീയതി മകം നാള്‍ ഉച്ച ശീവേലിക്കു ശേഷവും സ്‌ത്രീകള്‍ക്ക്‌ അക്കര ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാവില്ല.
പ്രക്കൂഴത്തെ തുടര്‍ന്നുള്ള അടുത്ത ചടങ്ങ്‌ മണത്തണയിലുള്ള കരിമ്പന ഗോപുരത്തില്‍ വച്ചു മുഴുവന്‍ സ്‌ഥാനികര്‍ക്കും വേണ്ടി നടത്തുന്ന പട്ടത്താനം സദ്യനടത്തും.

Thursday 03 May 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW