Monday, May 27, 2019 Last Updated 7 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 03 May 2018 02.23 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനം: തീയതി നീട്ടി

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്തുന്ന ബി.ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം) പ്രോഗ്രാമിന്റെ 2018-19 അക്കാദമിക വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ്‌ 15 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

പരീക്ഷാഫലം

2018 ജനുവരിയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. അപ്ലൈഡ്‌ മൈക്രോബയോളജി (പി.ജി.സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.
2017 ജൂലൈ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.എ. (സി.ബി.സി.എസ്‌.എസ്‌. മോഡല്‍ 1, 2, 3 - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 12 വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ സുവോളജി (20142015 ബാച്ച്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.

ഓഫ്‌ കാമ്പസ്‌ പരീക്ഷാകേന്ദ്രങ്ങള്‍

2018 മെയ്‌ 3ന്‌ ആരംഭിക്കുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഓഫ്‌ കാമ്പസ്‌ പരീക്ഷയ്‌ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അതാത്‌ പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ്‌ സൂപ്രണ്ടുമാരില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി അതാത്‌ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷയെഴുതണം. പരീക്ഷാഹാളില്‍ ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. കാലടി ശ്രീശങ്കര കോളേജ്‌ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍, അങ്കമാലി സെന്റ്‌ ആന്‍സ്‌ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2733624.

പി.എച്ച്‌.ഡി. രജിസ്‌ട്രേഷന്‍

2018ലെ പി.എച്ച്‌.ഡി. രജിസ്‌ട്രേഷനു മുന്നോടിയായുള്ള അഭിരുചി എഴുത്ത്‌ പരീക്ഷയ്‌ക്ക് മെയ്‌ 15ന്‌ വൈകീട്ട്‌ 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ന്ദന്ദന്ദ.ണ്മ.്രണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2732947

Ads by Google
Thursday 03 May 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW