Wednesday, July 03, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 02 May 2018 02.59 PM

'അരയാക്കടവില്‍' ചിത്രീകരണം പൂര്‍ത്തിയായി

uploads/news/2018/05/213510/CiniLOcTarayaakadavil.jpg

അരയാക്കടവ് പുഴക്കര... രാത്രിയേറെ വൈകിയിരുന്നു. വിജനമായ ഇടവഴിയിലൂടെ വിജനമായ പുഴക്കരയിലേക്ക് കിതച്ചുകൊണ്ട് നടന്നുവരുന്നു ചമണീയന്‍. കെയില്‍ കത്തുന്ന ചൂട്ടുമുണ്ട്. കയ്യൂരില്‍ ുഒറ്റക്കോലം തെയ്യം കഴിഞ്ഞപ്പോള്‍ രാത്രിയേറെ വൈകി. പുലര്‍ച്ചയോടടുത്തിരുന്നു.

'ഈലേ ബരണ്ടായിരുന്നു മറ്റേബയിക്കന്നെ പോയാ മതിയായിരുന്നു...' എന്ന് മനസ്സില്‍ ഒരു ഉള്‍വിളി പോലെ ചിന്തിച്ചതേയുള്ളു... പുഴയില്‍ വെള്ളം ധാരാളമുണ്ട്.

പുഴയോരത്ത് തോണിക്കടവില്‍ ബീഡിയും വലിച്ച് ഒരാള്‍ ഇരിക്കുന്നു. ചുവന്ന തൊപ്പിയും കാക്കി കുപ്പായവും ധരിച്ച ഒരു രൂപം. ചമണീയന്‍ ചൂട്ടുവിശി. തൊണ്ണൂറു വയസായ ആ വൃദ്ധന് അയാളെ തിരിച്ചറിയാന്‍ അധികസമയം വേണ്ടിവന്നില്ല.

സുബ്രായന്‍ പോലീസ്... ഇരുട്ടില്‍ ബീഡി വലിക്കുന്നു. ചുണ്ടില്‍ സ്വതസിദ്ധമായ പരിഹാസച്ചിരി. ഇപ്പോള്‍ ചമണീയന്‍ വ്യക്തമായികണ്ടു.
ഒരുനിമിഷം ചമണീയന്‍ ഞെട്ടി. അയാളുടെ മനസ്സിലൂടെ ഒരു ഇടിവാളുപോലെ ഏഴരപ്പതിറ്റാണ്ടിനപ്പുറം നടന്ന ആ സംഭവം കടന്നുപോയി.

കയ്യൂര് പുഴയില്‍ കല്ലെറിഞ്ഞു കൊന്ന് ചത്തുനാറിയ സുബ്രായന്‍ പോലീസ്. പാര്‍ട്ടിക്കാര്‍ മറവു ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച സുബ്രായന്‍ പോലീസ്. വെള്ളപ്പോലീസ് തന്റെ കൈയില്‍നിന്നു പിടിച്ചെടുത്ത് കാഞ്ഞങ്ങാട്ടേയ്ക്കു കൊണ്ടുപോയ അതേ പോലീസ്.

ഹേ ചമണീയാ... ഹ ഹ ഹ... ചമണീയന്‍ പേടിച്ചേ... ചമണീയന്‍ പേടിച്ചേ.... അയാള്‍ ചിരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ചമണീയന്‍ പേടിക്കുകയായിരുന്നോ? ചമണീയനിലൂടെ നീങ്ങുന്ന അരയാക്കടവിന്റെ കഥയിലേക്ക് ആഴത്തിലിറങ്ങണം.

uploads/news/2018/05/213510/CiniLOcTarayaakadavil1.jpg

1943-ലെ ഒരു രാത്രി. കയ്യൂര്‍ ഗ്രാമം... കാടും കാട്ടാരുവിയും കാട്ടുപാമ്പും ഒപ്പം കമ്മ്യൂണിസ്റ്റുകാരും നിറഞ്ഞ കൈയൂര്‍ ഗ്രാമം... കുടിച്ചു ലക്കുകെട്ട് കൈയില്‍ തേങ്ങയും അടുക്കിപ്പിടിച്ച നാടന്‍ റാക്കുകുപ്പിയുമായി തെങ്ങിന്‍തോപ്പിനപ്പുറത്ത് കൂടി ആടിയാടി വരുന്ന സുബ്രായന്‍ പോലീസ്.

സ്വയം പുകഴ്ത്തി, സുബ്രായന്‍ പോലീസിനെ പേടിയില്ലാത്തവരെയൊക്കെ തെറിവിളിക്കുന്നു. വഴിയില്‍ ആരോ ഉണ്ടാക്കിയ തടസം... തിരിച്ചുനിന്ന് വീണ്ടും ചീത്ത വിളിക്കുന്നു.

വഴിയില്‍ തെങ്ങിനു മറവില്‍ പതുങ്ങിയിരിക്കുന്ന മഠത്തില്‍ അപ്പു. കാലു തട്ടി വീഴ്ത്തി സുബ്രായന്‍ പോലീസിന്റെ മുകളില്‍ കയറിയിരിക്കുന്നു. തെറിച്ചുവീണ ചാരായക്കുപ്പിയെടുത്ത് മൂക്കിലും വായിലും ഒഴിച്ചുകൊണ്ട് അയാള്‍ ആക്രോശിക്കുന്നു.

ഞങ്ങള് കയ്യൂരുകാര് പാവങ്ങളാ.... ഞങ്ങളെ ദ്രോഹിക്കണ്ട... ഞങ്ങളുടെ പെണ്ണുങ്ങളെ അപമാനിക്കുന്ന, കൃഷിക്കാരന് ഓന്റെ അവകാശങ്ങളൊന്നും കൊടുക്കാത്ത ജന്മിക്കും വെള്ളക്കാര്‍ക്കുമെതിരെയാണ് ഞങ്ങളുടെ പോരാട്ടം.

ജന്മിയുടെ വാക്കുകേട്ട് നിങ്ങള് ഞങ്ങളെ കഷ്ടത്തിലാക്കരുത്... നേരെ നടനന്നാല്‍ നിങ്ങക്ക് നല്ലത്. ഇനി ദ്രോഹിക്കാന്‍ നിന്നാ...കയ്യൂര്‍ സമരചരിത്രത്തെ ആസ്പദമാക്കി അരയാക്കടവില്‍... എന്ന സിനിമയുടെ പശ്ചാത്തലം കയ്യൂരിന്റെയും ഉത്തരമലബാറിന്റേതുമാണ്.

കെ.എല്‍. ദില്‍ദേവ് ക്രിയേഷന്‍സിന്റെ ബാനറില്‍ കണ്ണങ്കൈ കുഞ്ഞിരാമന്‍ നിര്‍മ്മിച്ച് ഗോപി കുറ്റിക്കോല്‍ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് അരയാക്കടവില്‍. ചിത്രത്തിന്റെ സ്വിച്ചോണ്‍ വിജയരാഘവനാണ് നിര്‍വഹിച്ചത്.

കയ്യൂര്‍ കര്‍ഷകസമരത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും പശ്ചാത്തലമൊരുക്കുന്ന ചിത്രത്തിന്റെ കഥ പി.വി.കെ. പനയാലിന്റേതാണ്. മഠത്തില്‍ അപ്പു, പൊടോര കുഞ്ഞമ്പു നായര്‍, ചിരുകണ്ഠന്‍ അബൂബക്കര്‍ എന്നിവരെ 1943 മാര്‍ച്ച് 29-ന് രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റുന്നതിന്റെ തലേന്നാല്‍ രാത്രി മാര്‍ച്ച് 28-ന്റെ കയ്യൂര്‍ ഗ്രാമം.

uploads/news/2018/05/213510/CiniLOcTarayaakadavil2.jpg

ചരിത്രത്തില്‍ ഇടംതേടാത്ത ആ സംഭവവികാസമാണ് തികച്ചും വ്യത്യസ്തമായ സിനിമയുടെ അന്വേഷണം... ചമണീയന്‍ എന്ന 90-കാരന്റെ കഥാപാത്രത്തിന്റെ ഓര്‍മ്മയിലൂടെയാണ് തികച്ചും വികാരവിക്ഷോഭങ്ങളുടെ അനിര്‍വചനീയമായ ആ രാത്രി തിരിച്ചുവരുന്നത്...

കര്‍ണാടകത്തില്‍നിന്നു വന്ന അതിക്രൂരനായ ഒരു പോലീസ് ഓഫീസറായ സുബ്രായനായി മാറിക്കഴിഞ്ഞ ശിവജി ഗുരുവായൂര്‍ ഏറെ സാഹസികമായാണ് ഈ വേഷം ചെയ്തത്. അത്രയും ക്രൂരത തനിക്കാവുമോ? എന്ന് സംശയമുണ്ടായിരുന്നെങ്കിലും അഭിനയിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവും നാടകനടനുമായ കണ്ണങ്കൈ കുഞ്ഞിരാമനാണ് ചമണീയന്‍. കൂടാതെ കലാശാല ബാബു, ശശി കലിംഗ, സിബി മാത്യു, ജയചന്ദ്രന്‍, മനോജ് അന്നൂര്, രാജീവന്‍, വിനോദ ആലംതട്ട, ഉണ്ണിരാജ, കനകലത, സീനത്ത്, കണ്ണൂര്‍ സരസ്വതി, അപര്‍ണാ ജനാര്‍ദ്ദനന്‍, ഷൈലജ, വത്സലാ നാരായണന്‍, സുലോചന തിരുവനന്തപുരം തുടങ്ങിയവര്‍ വേഷമിടുന്നു. ഛായാഗ്രഹണം സജി നായര്‍, ഗാനങ്ങള്‍ കുരീപ്പുഴ ശ്രീകുമാര്‍, ജിജി കലാമന്ദിര്‍, സംഗീതം കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി, ചമയം പട്ടണം ഷാ, കലാസംവിധാനം ഷമ്മി നടക്കല്‍, പ്രൊ. എസ്‌കി. മനു അങ്കിള്‍, പി.ആര്‍.ഒ. ബിജു പുത്തൂര്‍, വസത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, അസോ ഡയറകടര്‍ അനൂപ് രാജ് ഇരിട്ടി, സ്റ്റില്‍സ്- രൂപേഷ് താജ്, ാെലലാക്കേഷന്‍മാനേജര്‍ അജയന്‍, ഉണ്ണിക്കണ്ണന്‍, അസോ. ക്യാമറ ശശികുമാര്‍, പ്രൊ. സഹായി ബൈജു ചെവുവത്തൂര്‍, യുണിറ്റ് ലൂമിയര്‍ ഫിലിം വിഷന്‍ തൃശൂര്‍.

Ads by Google
Wednesday 02 May 2018 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW