Friday, July 12, 2019 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 01.51 PM

പ്രണയത്തിന്റെ നിറക്കൂട്ടുകളുമായി ചായപെന്‍സില്‍

uploads/news/2018/05/213412/ciniLOctChayapencil.jpg

പ്രണയത്തിന്റെ നിറക്കൂട്ടുകള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചായപെന്‍സില്‍ എന്ന ചിത്രം. ലൂമിയര്‍ ബ്രദേഴ്‌സ്, കിഡ്‌നി ബിരിയാണി, വളപ്പൊട്ടുകള്‍, ഉത്തരം പറയാതെ, ഡെസ്റ്റ്ബിന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായി തിളങ്ങിയ മഹിന്‍കര്‍ കേച്ചേരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂര്‍ കേച്ചേരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

പുതുമയുള്ളൊരു പ്രണയകഥ നര്‍മ്മത്തിന്റെ ഭാഷയില്‍ പറയുകയാണ് ഈ ചിത്രം. അഞ്ചംഗങ്ങളുള്ള ഒരു മ്യൂസിക് ബാന്റ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ലാല്‍ജി (റഫീഖ് അബു), സിബി (കണ്ണന്‍), പയസ് (സുമേഷ്), ഷറഫ് (സമദ്), ശിവന്‍ (ജോഷി) എന്നിവരായിരുന്നു സംഘാംഗങ്ങള്‍. നല്ല കലാകാരന്മാരായിരുന്നു അവര്‍. നാട്ടുകാരുടെ പ്രിയപ്പെട്ടവര്‍ . പക്ഷേ ഓരോരുത്തരും ഓരോ സ്വഭാവത്തിനുടമകളായിരുന്നു.

സിബി നല്ല പ്രണയരോഗിയാണ്. ജനി എന്ന പെണ്‍കുട്ടിയുടെ പുകെയാണ് സിബിയുടെ നടപ്പ്. ജനിയോട് കടുത്ത പ്രണയമാണെന്നാണ് സിബി സുഹൃത്തുക്കളോട് പറയുന്നത്. എന്താണെങ്കിലും ജനി സിബിയെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നു. സിസ്റ്റര്‍ ജെസിയാണ് (നീനാകുറുപ്പ്) ജനിയുടെ സംരക്ഷക. അതുകൊണ്ടുതന്നെ സിസ്റ്റര്‍ ജെസി കാണാതെയാണ് സിബി-ജനി പ്രണയം പുരോഗമിക്കുന്നത്.

ജനിയുടെ പിതാവ് നാട്ടിലെ പലിശക്കാരനായ കുചാണ്ടിക്കു നേരെയാണ് (സുനില്‍ സുഖദ) കുബേരയ്ക്ക് മറ്റൊരു കുംബേരയുടെ മകനെക്കൊണ്ട് പെണ്ണ് കെട്ടിക്കാനാണ് താല്പര്യം. സിബിയുടെ പിതാവ് ദാസപ്പന്‍ (ശിവജി ഗുരുവായൂര്‍) മകനെ ഉള്ളുതുറന്ന് സനേഹിക്കുന്നു. പിതാവ് തന്റെ താല്പര്യത്തിന് കൂട്ടുനില്‍ക്കുമെന്നാണ് സിബിയുടെ കണക്കുകൂട്ടല്‍. നല്ലത് സംഭവിക്കാന്‍ സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. മ്യൂസിക് ബാന്‍ഡ് സംഘം ഒരുദിവസം യോഗാചാര്യനായ സ്വാമിയാരെ (ജോസ്) കണ്ടുമുട്ടി.

uploads/news/2018/05/213412/ciniLOctChayapencila.jpg

കൗമാരകാലത്ത് താന്‍ പ്രണയിച്ചുനടന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് നടക്കുകയായിരുന്നു സ്വാമിയാര്‍. പ്രണയിനികളെ സഹായിക്കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുന്ന സംഘം സ്വാമിയാരുടെ ദൗത്യം ഏറ്റെടുത്തു. അടുത്തദിവസംതന്നെ സ്വാമിയാരുടെ പ്രണയിനിയെ അവര്‍ കണ്ടുപിടിച്ചു. സിസ്റ്റര്‍ ജെസിയായിരുന്നു ആ കാമുകി. തുടര്‍ന്നുണ്ടാകുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചായപെന്‍സില്‍ മുന്നോട്ടുപോകുന്നു.

ക്യാന്‍വാസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റഫീഖ് അബു നിര്‍മ്മിക്കുന്ന ചായപെന്‍സില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം- മഹിന്‍കര്‍ കേച്ചേരി. ക്യാമറ- ഷമീര്‍ ജിബ്രാന്‍, എഡിറ്റിംഗ് സിന്റോ, കല ജയ്‌സണ്‍ ഗുരുവായൂര്‍, കോസ്റ്റിയൂമര്‍ കുക്കു ജീവന്‍, മേക്കപ്പ് ബോബന്‍ വാരാപ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജന്‍ കുന്നംകുളം, അസോ. ഡയറക്ടര്‍ ധ്രുവന്‍ ആര്‍. നാഥ്, അസി. ഡയറക്ടര്‍- സമീര്‍, ഷാന്‍ ഗുരുവായൂര്‍, സരീഷ്, ഗീത ബാബു, സ്റ്റില്‍ മോഹന്‍ പി. പൊന്നാനി, പിആര്‍.ഒ. അയ്മനം സാജന്‍.
കണ്ണന്‍, റഫീഖ് അബു, ജോസ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, സുമേഷ്, സമദ്, ജോഷി, സിബി, ശ്രീനിഥി, നീനാ കുറുപ്പ്, ചാളമേരി എന്നിവര്‍ അഭിനയിക്കുന്നു.

-അയ്മനം സാജന്‍

Ads by Google
Tuesday 01 May 2018 01.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW