Thursday, May 23, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 02.06 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശനം: തീയതി നീട്ടി
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്തുന്ന ബി.ബി.എ. എല്‍.എല്‍.ബി. (പഞ്ചവത്സരം) പ്രോഗ്രാമിന്റെ 2018-19 അക്കാദമിക വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ്‌ 15 വരെ സമര്‍പ്പിക്കാവുന്നതാണ്‌.

ഓഫ്‌ കാമ്പസ്‌ പരീക്ഷാകേന്ദ്രങ്ങള്‍
2018 മെയ്‌ 3ന്‌ ആരംഭിക്കുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഓഫ്‌ കാമ്പസ്‌ പരീക്ഷയ്‌ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചു. പരീക്ഷാകേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അതാത്‌ പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ്‌ സൂപ്രണ്ടുമാരില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി അതാത്‌ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷയെഴുതണം. പരീക്ഷാഹാളില്‍ ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. കാലടി ശ്രീശങ്കര കോളേജ്‌ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍, അങ്കമാലി സെന്റ്‌ ആന്‍സ്‌ കോളേജില്‍ നിന്നും ഹാള്‍ടിക്കറ്റ്‌ കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2733624.

പി.എച്ച്‌.ഡി. രജിസ്‌ട്രേഷന്‍
2018ലെ പി.എച്ച്‌.ഡി. രജിസ്‌ട്രേഷനു മുന്നോടിയായുള്ള അഭിരുചി എഴുത്ത്‌ പരീക്ഷയ്‌ക്ക് മെയ്‌ 15ന്‌ വൈകീട്ട്‌ 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2732947, ഇമെയില്‍: wat.eb10mgu.ac.in

പരീക്ഷാഫലം
2018 ജനുവരിയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. അപ്ലൈഡ്‌ മൈക്രോബയോളജി (പി.ജി.സി.എസ്‌.എസ്‌. റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.

കേരള

2017 ജൂലൈ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ ബി.എ. (സി.ബി.സി.എസ്‌.എസ്‌. മോഡല്‍ 1, 2, 3 - 2013ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 12 വരെ അപേക്ഷിക്കാം. 2018 ഫെബ്രുവരിയില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ സുവോളജി (20142015 ബാച്ച്‌) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 13 വരെ അപേക്ഷിക്കാം.പുന:ക്രമീകരിച്ച പരീക്ഷാതീയതി
ഏപ്രില്‍ 30-ന്‌ സര്‍വകലാശാല നടത്താനിരുന്ന വിവിധ പരീക്ഷകളുടെ പുന:ക്രമീകരിച്ച തീയതികളുടെ വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
ബി.എ പരീക്ഷാ കേന്ദ്രം
മാര്‍ ഇവാനിയോസ്‌ കോളജ്‌ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച്‌ എം.ജി കോളജില്‍ ഫൈനല്‍ ഇയര്‍ ബി.എ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ മേയ്‌ രണ്ടിന്‌ തുടങ്ങുന്ന മെയിന്‍ പേപ്പര്‍ രണ്ട്‌, തുടര്‍ന്നുള്ള മെയിന്‍ പേപ്പര്‍ ഒന്ന്‌, സബ്‌സിഡിയറി പരീക്ഷകള്‍ അവര്‍ അപേക്ഷിച്ച പരീക്ഷാകേന്ദ്രമായ മാര്‍ ഇവാനിയോസ്‌ കോളജില്‍ തന്നെ എഴുതേണ്ടതാണ്‌.
ഒന്നാം വര്‍ഷ
ബിരുദപ്രവേശനം 2018-
അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക്‌ പരിശീലനം - മേയ്‌ 04 ന്‌ കേരള സര്‍വകലാശാല 2018 വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട്‌ വിവിധ അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കും. മേയ്‌ നാലിന്‌ രാവിലെ 11 മണിക്ക്‌ സര്‍വകലാശാല ആസ്‌ഥാനത്തുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ചാണ്‌ പരിശീലനം. ഒരു അക്ഷയകേന്ദ്രത്തില്‍ നിന്ന്‌ ഒരാള്‍ക്ക്‌ ഈ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മേയ്‌ മൂന്നിന്‌ മുന്‍പ്‌ 0471-2386296 എന്ന നമ്പറില്‍ ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്യണം. സോഫ്‌റ്റ്‌വെയറിലും, രജിസ്‌ട്രേഷന്‍ രീതിയിലും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ പരിശീലനത്തില്‍ വിശദീകരിക്കും. പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലക്ഷ്യമിട്ടാണ്‌ സര്‍വകലാശാല ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്‌. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. പങ്കെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ ഹാജരാകണം.

സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ നഴ്‌സിംഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ നഴ്‌സിംഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ കോഴ്‌സിന്‌ അപേക്ഷ ക്ഷണിയ്‌ക്കുന്നു. യോഗ്യത: പ്ലസ്‌ടു/പ്രീഡിഗ്രി ജയിച്ചിരിക്കണം. ജി.എന്‍.എം/ബി.എസ്‌സി; നഴ്‌സിംഗ്‌ കൂടാതെ കേരള രജിസ്‌ട്രേഷന്‍ ചെയ്‌തിരിക്കണം. ഫീസ്‌: 7500 രൂപ. ക്ലാസ്സുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍. കോഴ്‌സ്‌ കാലാവധി: ആറ്‌ മാസം. അവസാന തീയതി: മേയ്‌ 10. വിവരങ്ങള്‍ക്ക്‌: 0471-2302523.
പി.ജി. സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ടി.വി ന്യൂസ്‌ ജേര്‍ണലിസം തീയതി നീട്ടിതുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി. സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ടി.വി ന്യൂസ്‌ ജേര്‍ണലിസം കോഴ്‌സിന്‌ അപേക്ഷ സമര്‍പ്പിക്കാനുളള തീയതി നീട്ടി. അവസാന തീയതി മേയ്‌ 10. യോഗ്യത: കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദം. കോഴ്‌സ്‌ കാലാവധി: ആറ്‌ മാസം. ഫീസ്‌ : 10,500/- രൂപ. അപേക്ഷ ഫീസ്‌: 150/- രൂപ.
ബി.കോം ആന്വല്‍ സ്‌കീം
പരീക്ഷാകേന്ദ്രങ്ങള്‍
ബി.കോം ആന്വല്‍ സ്‌കീം പാര്‍ട്ട്‌ മൂന്ന്‌ പരീക്ഷകള്‍ക്ക്‌ കണ്ണൂര്‍, പാലക്കാട്‌, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ്‌ ലേണര്‍ സപ്പോര്‍ട്ട്‌ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ കോളജില്‍ പരീക്ഷ എഴുതണം.
കെമാറ്റ്‌ പ്രവേശന
പരീക്ഷ 2018-19
കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ജൂണ്‍ ഏഴ്‌. കെ മാറ്റ്‌ കേരള, സി മാറ്റ്‌, ക്യാറ്റ്‌ എന്നീ പ്രവേശന പരീക്ഷകളില്‍ നിന്ന്‌ മാത്രമേ കേരളത്തില്‍ എം.ബി.എ പ്രവേശനം ലഭിക്കുകയുള്ളൂ. ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെ മാറ്റ്‌ കേരള പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം. സംശയനിവാരണങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 8547255133.

Ads by Google
Tuesday 01 May 2018 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW