Friday, November 16, 2018 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 01 May 2018 01.59 AM

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം: ദര്‍ശനപുണ്യമേകി കണ്ണകി ദേവി; സായൂജ്യമടഞ്ഞ്‌ പതിനായിരങ്ങള്‍

uploads/news/2018/05/213371/re4.jpg

കുമളി : ഭക്‌തസഞ്ചയത്തിനു ദര്‍ശനപുണ്യം നല്‍കി കണ്ണകി ദേവി. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുത്ത്‌ പതിനായിരങ്ങള്‍ സായൂജ്യമടഞ്ഞു. വനം വകുപ്പിന്റെ കണക്കു പ്രകാരം 18669 പേര്‍ മംഗളാദേവിയില്‍ എത്തി.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ നാലായിരത്തിലധികം പേര്‍ കൂടുതലായി ദര്‍ശനം നടത്തി. പ്രധാനപാതയായ കൊക്കരക്കണ്ടം വഴി 12,255 പേര്‍ ക്ഷേത്രത്തിലെത്തി. ഇവരില്‍ 7945 പേര്‍ സ്‌ത്രീകളും 4238 പേര്‍ പുരുഷന്‍മാരും ബാക്കി കുട്ടികളുമാണ്‌. തമിഴ്‌നാട്‌ ലോവര്‍ പെരിയാര്‍ ബ്രാണ്ടിപ്പാറ വഴി 4000-ല്‍പ്പരം തീര്‍ഥാടകരും പളയക്കുടി വഴി ആയിരത്തിലധികം ആളുകളും ക്ഷേത്രത്തില്‍ എത്തിയെന്നാണ്‌ വനം വകുപ്പിന്റെ കണക്ക്‌. കുമളിയില്‍ നിന്നു ക്ഷേത്രത്തിലേക്കു 582 ടാക്‌സി വാഹനങ്ങള്‍ ആകെ 1015 ട്രിപ്പ്‌ നടത്തി. കൂടാതെ വിവിധ വകുപ്പുകളുടെ 72-ല്‍പ്പരം വാഹനങ്ങളും മംഗളാദേവിയിലെത്തി. കാലാവസ്‌ഥ അനുകൂലമായതാണ്‌ തിരക്ക്‌ വര്‍ധിക്കാന്‍ കാരണം.വര്‍ഷത്തിലൊരിക്കല്‍ ചൈത്രമാസത്തിലെ പൗര്‍ണമി നാളില്‍ കേരളവും തമിഴ്‌നാടും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉത്സവത്തിനു ഇത്തവണയും വന്‍ സുരക്ഷയാണ്‌ ഒരുക്കിയിരുന്നത്‌. പുലര്‍ച്ചെ നാലിന്‌ ഇരു സംസ്‌ഥാനങ്ങളിലെയും തന്ത്രിമാര്‍ ക്ഷേത്രങ്ങളിലെത്തി പൂജകള്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ ഭക്‌തര്‍ ക്ഷേത്രത്തിലേക്കു പ്രവേശിച്ചുതുടങ്ങി. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്‌ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക്‌ കുമളിയില്‍ നിന്നു 13 കിലോമീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാണ്‌ എത്തുന്നത്‌. മംഗളാദേവി ക്ഷേത്ര പരിസരത്തും കരടിക്കവലയിലും ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ആംബുലന്‍സുമായി സജ്‌ജമായിരുന്നു.

അജിന്‍ അപ്പുക്കുട്ടന്‍/സുബിന്‍ തോമസ്‌

Ads by Google
Tuesday 01 May 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW