Saturday, May 19, 2018 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 08.30 PM

യൂട്യൂബ് വീഡിയോ കണ്ട് യുവതി സ്വന്തമായി പ്രസവമെടുത്തു; ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും വൈകി

woman, youtube videos

പ്രസവ സംബന്ധമായി നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇതും അത്തരത്തിലൊരു വാര്‍ത്ത തന്നെയാണ്. എന്നാല്‍ അല്‍പം വ്യത്യസ്ത ഉണ്ടെന്നു മാത്രം. ഈ യുവതി യൂട്യൂബ് വീഡിയോ കണ്ടുകൊണ്ടാണ് സ്വയം പ്രസവമെടുത്തത്. അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ കംമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റായ ടിയ ഫ്രീമാനാണ് യൂട്യൂബ് വീഡിയോ കണ്ടുകൊണ്ടാണ് സ്വയം പ്രസവമെടുത്തത്.

അമേരിക്കയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള യാത്രാ മധ്യേയാണ് ടിയക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആദ്യം ശരീരികാസ്വാസ്ഥ്യങ്ങള്‍ മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍ വിമാനം ഇറങ്ങിയപ്പോഴാണ് പ്രസവവേദനയാണെന്ന് മനസ്സിലായത്. എന്നാല്‍ ആശുപത്രിയില്‍ പോകാതെ തന്റെ ഹോട്ടല്‍ മുറിയില്‍ പോയി യൂടൂബ് വീഡിയോ കണ്ടുകൊണ്ടാണ് സ്വയം പ്രസവമെടുക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ടിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയായിലൂടെ പങ്കുവെച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ തന്റെ കണക്കില്‍ ആറു മാസം ഗര്‍ഭിണിയാണെന്നാണ് അവര്‍ കരുതിയത്. താന്‍ ഗര്‍ഭിണിയാണെന്ന കാര്യം വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ടിയ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW