Wednesday, October 17, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 30 Apr 2018 02.30 PM

പ്രണയമില്ലാത്ത ജീവിതം സങ്കല്പിക്കാന്‍ കഴിയില്ല ; തൃഷ

uploads/news/2018/04/213149/CiniINWThrisha300418.jpg

''ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ് പ്രണയമെന്ന് ഞാന്‍ പറയും. പ്രണയമില്ലാത്ത ദിനരാത്രങ്ങളെക്കുറിച്ച് ചിന്തിക്കാനാവില്ല'' തൃഷ പറയുന്നു.

ഇപ്പോള്‍ അരഡസന്‍ ചിത്രങ്ങള്‍ ഇവരുടെ കൈവശമുണ്ട്. അഭിനയരംഗത്ത് പതിനഞ്ചുവര്‍ഷത്തെ സര്‍വ്വീസാണ്. ആ നിലയ്ക്ക് നവമാധ്യമങ്ങളില്‍ കൂടി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് തൃഷ മറുപടി നല്‍കുകയായിരുന്നു.

? സിനിമാരംഗത്ത് 15 വര്‍ഷങ്ങള്‍ കഴിഞ്ഞുകിട്ടിയതിനെക്കുറിച്ച്


ഠ ഇത്രയും വര്‍ഷങ്ങള്‍ സിനിമാരംഗത്ത് ഉണ്ടായിരുന്നു എന്നത് സന്തോഷകരമായ വിഷയമാണ്. എന്നെ പ്രോത്സാഹിപ്പിച്ച പ്രേക്ഷകര്‍ക്കും എനിക്ക് അവസരങ്ങള്‍ നല്‍കിയ സംവിധായകര്‍ക്കും നല്ല കഥകള്‍ തന്ന എഴുത്തുകാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണ്.

സിനിമയില്‍ നമ്മള്‍ വിചാരിക്കുന്നതൊന്നും നടന്നെന്നു വരില്ല. അങ്ങനെ നടക്കാതിരിക്കുന്നതും നമ്മുടെ നല്ലതിനു വേണ്ടിയാകും എന്ന് ഞാന്‍ വിചാരിക്കുന്നു.

? നിങ്ങളെ ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്ന വിഷയം ഏതാണ്...


ഠ ജീവനോടു കൂടി അടക്കം ചെയ്യുന്നത് എന്നെ പേടിപ്പെടുത്തുന്ന വിഷയമാണ്. അങ്ങനെ സംഭവിക്കില്ലെന്ന് സമാധാനപ്പെടുത്തിയാലും അതാത് സമയത്ത് അങ്ങനെയുള്ള ഓര്‍മ്മകള്‍ എന്നെ ഭീതിപ്പെടുത്താറുണ്ട്.
uploads/news/2018/04/213149/CiniINWThrisha300418a.jpg

? പ്രണയത്തെക്കുറിച്ച് നിങ്ങളുടെ വീക്ഷണം.


ഠ ജീവിതത്തില്‍ പ്രണയം അത്യന്താപേക്ഷിതമാണ്. പ്രണയത്തിന്റെ സുഖം അനുഭവിച്ചാണ് എന്റെ ദിനങ്ങള്‍ അകലുന്നത്.

? പുതിയതായി എത്തുന്ന കഥാനായികമാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഉപദേശങ്ങള്‍...


ഠ കഠിനമായി അധ്വാനിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വിശ്വസിക്കണം. ഒരിക്കലും ഒരിടത്തും ഇടറിപ്പോകരുത്. മറ്റുള്ളവരെ ബഹുമാനിക്കുന്നു.

? നിങ്ങള്‍ രാത്രി ഉറങ്ങുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളാണ് കാണുക.


ഠ മനുഷ്യസഹജമായ എല്ലാ സ്വപ്നങ്ങളും കാണാറുണ്ട്.

-ഏയെസ് ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW