Wednesday, November 14, 2018 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 08.27 PM

വരിയെല്ലുകള്‍ ഇളക്കി മാറ്റി ഹൃദയം പറിച്ചെടുത്തു, പ്രളയത്തില്‍ നിന്നു രക്ഷനേടാന്‍ നരബലി നടത്തിയതു 140 കുട്ടികളെ

uploads/news/2018/04/212977/13.jpg

നരബലിയെക്കുറിച്ചു പല കഥകളും നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ നരബലി നടന്നത് 550 വര്‍ഷങ്ങള്‍ക്കു മുമ്പു പെറുവിലാണ് എന്നു പറയുന്നു. 140 കുരുന്നുകളെ ഒന്നിച്ചായിരുന്നു നരബലി നടത്തിയത് എന്നു ഗവേഷകര്‍ കണ്ടെത്തി. ഒരു ഖനനത്തിലുടെയാണ് ഈ ക്രൂരതയുടെ ചുരുളഴിഞ്ഞത്. 140 കുട്ടികളില്‍ ഭൂരിഭാഗവും എട്ടിനും 12 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ട്രൂഹിയോ നഗരത്തിനു സമീപത്തു നിന്നാണ് ആര്‍ക്കിയോളജിസ്റ്റുകള്‍ക്ക് ഈ നരബലി സംബന്ധിച്ചു നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചത്. ശക്തമായ പ്രളയത്തില്‍ നിന്നു മുക്തി നേടാനായിരുന്നു ഈ ക്രൂരകൃത്യം എന്നു പറയുന്നു.

uploads/news/2018/04/212977/14.jpg

2011 ല്‍ ഒരു ക്ഷേത്രവശിഷത്തിനു സമീപത്തു നടത്തിയ ഉത്ഖനനത്തില്‍ 40 പേരെ നരബലി നടത്തിയതായി കണ്ടെത്തി. ഇതോടൊപ്പം 74 ലാമകളും ഉണ്ടായിരുന്നു. ശക്തമായ പ്രളയത്തില്‍ നിന്നു രക്ഷനേടാനായിരുന്നു പെറുവില്‍ 140 കുരുന്നുകളെ നരബലി നടത്തിയത് എന്നു പറയുന്നു. പ്രളയത്തില്‍ പെട്ടു കൃഷിയും മത്സ്യബന്ധനവും നിലച്ച് ജീവിതം ദുരിത പൂര്‍ണ്ണമാകും എന്ന ചിന്തയിലാണ് ഇവര്‍ നരബലി നടത്തിയത് എന്നു പറയുന്നു. 140 കുട്ടികളില്‍ എല്ലാവരുടെയും ചില പ്രത്യേക വരിയെല്ലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ്. ഇത് ഹൃദയം എടുത്തു മാറ്റാന്‍ വേണ്ടിയായിരിക്കും എന്ന നിഗമനമുണ്ട്.

Ads by Google
Sunday 29 Apr 2018 08.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW