Wednesday, November 14, 2018 Last Updated 43 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 29 Apr 2018 03.26 PM

കൈതവട്ടി ഗ്രാമത്തിലൂടെ ഓടുന്ന സമയത്ത് ഞാന്‍ ബൈജുവല്ല, ചാമുണ്ടിയായി മാറുന്ന സമയത്ത് എന്താണ് ചെയ്യുന്നത് എന്നു പറയാനാവില്ല: കൈതച്ചാമുണ്ടി രണ്ടു പേരെ വെട്ടിയ സംഭവം, തെയ്യംകെട്ടിയ കലാകാരന്‍ പറയുന്നു

uploads/news/2018/04/212952/1.jpg

തെയ്യം കെട്ടിയ കലകാരന്‍ രണ്ടു പേരെ വെട്ടിപരിക്കേല്‍പ്പിച്ച വീഡിയോയും വാര്‍ത്തയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദൈവം അക്രമസക്തനായി വാളോങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്ത. കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണു കൈതച്ചാമുണ്ടി തെയ്യം രണ്ടു പേരെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഉഗ്രസ്വഭാവമുള്ള തെയ്യമാണ് കൈതച്ചാമുണ്ടി. തെയ്യം തുടങ്ങുമ്പോള്‍ തന്നെ ക്ഷേത്ര അധികാരികള്‍ ചാമുണ്ടിക്കു മുമ്പില്‍ പോകരുത് എന്ന് അറിയിപ്പ് നല്‍കാറുണ്ട്.

അസുരന്മാരേ കാളി നിഗ്രഹിക്കുന്നു എന്ന് സങ്കല്‍പ്പത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്ന തെയ്യം ഉഗ്രരൂപത്തില്‍ കൈതക്കാടുകള്‍ വെട്ടിയെടുക്കും. അതുകൊണ്ട് ഈ തെയ്യത്തിനു കൈതച്ചാമുണ്ടി എന്ന പേരു വന്നത്. തെയ്യ കോലം കെട്ടുന്നതിന്റെ ഭാഗമായിട്ടു മാത്രമാണു താന്‍ മാദ്യം കഴിക്കാറുള്ളത് എന്നും അല്ലാതെ മദ്യം ഉപയോഗിക്കാറില്ല എന്നും ചാമുണ്ടിയായി തെയ്യക്കോലം കെട്ടിയ ബൈജു പറയുന്നു. കൈതച്ചാമുണ്ടി രണ്ടു പേരെ വെട്ടിപ്പരുക്കേില്‍പ്പിച്ച സംഭവത്തില്‍ തെയ്യം കെട്ടിയ കലാകരന്‍ ബൈജു ഒരു പ്രമുഖ ഓണ്‍ലൈനോട് പറഞ്ഞത് ഇങ്ങനെ.

ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത്‌ നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക്‌ പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം. മുഖത്തെഴുത്ത്‌ കഴിഞ്ഞ്‌ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ തലപ്പാളി വരിഞ്ഞുകെട്ടി കുത്തുവിളക്കിന്റെ അകമ്പടിയോടെ അരങ്ങിലെത്തുന്നു. തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനിൽ നിന്നും ദൈവികത്വം കൈവരിക്കുന്നു എന്നുള്ളതാണ് തെയ്യത്തിന്റെ സങ്കൽപ്പം.

അതോടെ ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. അതിനുശേഷം വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. തെയ്യം തുടങ്ങുന്നതിന് മുമ്പും അണിയറയിൽവച്ച് നാടൻ ചാരായം സേവിക്കും. ചാരായവും മത്സ്യമാംസാധികളും കഴിക്കാതെ കഠിനവ്രതത്തോടെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ശക്തികൾ കൂടി ചേർന്നതാണ്. അത് മദ്യംസേവിക്കുന്ന രൂപമാണ്.

ഞാൻ വെട്ടിപരുകേൽപ്പിച്ചു എന്നു പറയുന്നവർക്കും പൊലീസുകാർക്കും എല്ലാം ഈ അനുഷ്ഠാനം എന്താണെന്ന് അറിയാം. വെട്ടുകൊണ്ടവർ പറഞ്ഞത് ദൈവമാണ് വെട്ടിയത്, ദൈവം ചെയ്തതല്ലേ പരാതിയില്ല എന്നാണ്. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തുവിട്ടത്. ഇതിന്റെ പേരിലുള്ള വിവാദങ്ങൾ തികച്ചും രാഷ്ട്രീയപരമാണ്. രാഷ്ട്രീയവൈരാഗ്യത്തിന് എന്നെ കരുവാക്കുന്നതാണ്. ഇത്തരം പരാമർശങ്ങൾ എന്റെ ഭാവികൂടി തകർക്കുന്നത്. തെയ്യം എന്താണെന്ന് അറിയാമായിരുന്നെങ്കിൽ ഇങ്ങനെയൊരു വാർത്ത ആരും പ്രചരിപ്പിക്കില്ലായിരുന്നു എന്നും ബൈജു ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.


Ads by Google
Sunday 29 Apr 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW