Sunday, August 12, 2018 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 28 Apr 2018 06.10 PM

നാലു ഐ ടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ശ്രമിച്ചു, രമിത്തിനെ തേടിയെത്തിയതു സിവില്‍ സര്‍വീസില്‍ മികച്ച വിജയം, നിലവിലെ റാങ്ക് അനുസരിച്ചു ഐ പിഎസ് കിട്ടാന്‍ സാധ്യത

uploads/news/2018/04/212712/9.jpg

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇരുനൂറ്റിപത്താം റാങ്കിന്റെ മധുരം. കേരളത്തില്‍ ഐ.എ.എസ് ഓഫീസറായി സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രമിത് പറഞ്ഞു. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിങ് കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ രമിത്തിനു നാല് ഐടി കമ്പനികളില്‍ ജോലി വാഗ്ദാനം ലഭിച്ചിരുന്നു.

ഏതു തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് സിവില്‍ സര്‍വീസെന്ന മോഹമുദിച്ചത്. കന്റോണ്‍മെന്റ് ഹൗസിലേക്ക് ആഹ്ലാദവാര്‍ത്തയെത്തിയപ്പോള്‍ രമിത് ആദ്യം വിളിച്ചത് അച്ഛനെയാണ്. അച്ഛനും സഹോദരന്‍ രോഹിത്തും എറണാകുളത്തായതിനാല്‍ അമ്മ അനിത മധുരം നല്‍കി സന്തോഷം പങ്കുവച്ചു. മൂന്നാമത്തെ ശ്രമത്തിലാണു രമിത് റാങ്ക് പട്ടികയില്‍ എത്തുന്നത്. ഇപ്പോഴത്തെ റാങ്ക് അനുസരിച്ച് ഐപിഎസ് കിട്ടാനാണു സാധ്യത. ഐഎഎസ് ഉറപ്പിക്കാന്‍ ഒരു വട്ടം കൂടി ശ്രമിക്കാനാണ് തീരുമാനം.

Ads by Google
Saturday 28 Apr 2018 06.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW