Saturday, April 20, 2019 Last Updated 17 Min 52 Sec ago English Edition
Todays E paper
Saturday 28 Apr 2018 02.24 AM

എടത്വാ തിരുന്നാളിന്‌ കൊടിയേറി

uploads/news/2018/04/212612/re4.jpg

എടത്വാ: എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുന്നാളിനു കൊടിയേറി. ഇന്നലെ രാവിലെ 7.30-നു പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്‌.
പരുത്തി നൂല്‍കൊണ്ട്‌ പിരിച്ചെടുത്ത ചരടിലാണ്‌ കൊടി ഉയര്‍ത്തിയത്‌. പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്കുശേഷം പൊന്‍, വെള്ളി കുരിശുകളുടെയും മെഴുകുതിരികളുടെയും മുത്തുകുടകളുടെയും വര്‍ണബലൂണുകളുടെയും അകമ്പടിയോടെ വിശ്വസ സാഗരത്തെ സാക്ഷിയാക്കി ആശീര്‍വദിച്ച കൊടിയുയര്‍ന്നതോടെ "വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" എന്ന പ്രാര്‍ഥന ആയിരങ്ങളുടെ നാവില്‍നിന്നുയര്‍ന്നു.
അസിസ്‌റ്റന്റ്‌ വികാരിമാരായ ഫാ. വര്‍ഗീസ്‌ പുത്തന്‍പുര, ഫാ. വര്‍ഗീസ്‌ പുന്നക്കാലായില്‍, ഫാ. മൈക്കിള്‍ നെല്ലന്‍കുഴിയില്‍, ഫാ. ജോര്‍ജ്‌ തൈച്ചേരി, ഫാ. തോമസ്‌ പുത്തന്‍പുരയ്‌ക്കല്‍, ഫാ. ആന്റണി തേവാരില്‍, ഫാ. വര്‍ഗീസ്‌ ഇടച്ചേത്ര, ഫാ. ജോസ്‌ പുത്തന്‍ചിറ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ജനറല്‍ കണ്‍വീനര്‍ ജെ.ടി. റാംസെ മെതിക്കളം, കൈക്കാരന്മാരായ കെ.വി. കുര്യന്‍ കൊച്ചുപറമ്പില്‍, തോമസ്‌ ജോസഫ്‌ കടമ്മാട്ട്‌, മനോജ്‌ മാത്യു പുത്തന്‍വീട്ടില്‍, ജോയിന്റ്‌ കണ്‍വീനര്‍മാരായ പ്രഫ. ജോജോ ടി. ചേന്ദങ്കര, ബിനോമോന്‍ പഴേമഠം, കണ്‍വീനര്‍മാരായ ബില്‍ബി മാത്യു കണ്ടത്തില്‍, ജയന്‍ ജോസഫ്‌ പുന്നപ്ര, ഡോ. ജോച്ചന്‍ ജോസഫ്‌, ജെറോം പി.വി., ബിനോയി ഉലക്കപാടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ സിറോ മലബാര്‍ കൂരിയ ബിഷപ്‌ മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.
മേയ്‌ മൂന്നിന്‌ രാവിലെ 7.30 നു വികാരി ജനറാള്‍ റവ.ഡോ. ജയിംസ്‌ പാലയ്‌ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്‌ഠിക്കും. ഏഴിനാണ്‌ പ്രധാന തിരുന്നാള്‍. അന്നു വൈകിട്ടു മൂന്നിന്‌ കോട്ടാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ പീറ്റര്‍ റെമിജിയൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന തമിഴ്‌ കുര്‍ബാനയ്‌ക്കുശേഷം തിരുസ്വരൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. 14 ന്‌ എട്ടാമിടത്തോടെ തിരുന്നാള്‍ കൊടിയിറങ്ങും.

Saturday 28 Apr 2018 02.24 AM
YOU MAY BE INTERESTED
Loading...
TRENDING NOW