Wednesday, November 21, 2018 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 08.08 PM

ക്ലാസ് കഴിഞ്ഞ് മകളെ കൂട്ടികൊണ്ടു പോകാന്‍ എത്തിയ ഈ മനുഷ്യന്‍ ആരാണെന്ന് അറിയാമോ? വൈറലായി ഒരു വീഡിയോ

uploads/news/2018/04/212469/12.jpg

ദുബായ് : മാതാപിതാക്കള്‍ എത്ര വലിയവരായാലും മക്കളെക്കുറിച്ചുള്ള ആകുലതകള്‍ എപ്പോഴും ഉണ്ടാകും. ഏതൊരച്ഛനും സ്വന്തം മക്കളുടെ സ്‌കൂളില്‍ പോകണമെന്ന ആഗ്രഹമുള്ളവരായിരിക്കും. അതിപ്പോ എത്ര വലിയ ഭരണാധികാരിയാണെന്ന് പറഞ്ഞാലും ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് അത്. സ്‌കൂളില്‍ മകളെ വിളിക്കാനെത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകള്‍ ഷെയ്ഖ അല്‍ ജലിലയെ സ്‌കൂളില്‍ നിന്നും വിളിക്കാനെത്തിയ വീഡിയോ ആണ് വൈറലാകുന്നത്. മകളെ കെട്ടിപ്പിടിച്ച അച്ഛന്‍ മകളുടെ സുഹൃത്തിനോട് കുശലാന്വേഷണം നടത്താനും ഹസ്തദാനം നല്‍കാനും മറന്നില്ല. സംഭവത്തിന്റെ വീഡിയോ കാണാം.


Ads by Google
Friday 27 Apr 2018 08.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW