Thursday, September 13, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 05.38 PM

ഈ 23 കാരനു ഭാരം അഞ്ചു കിലോയില്‍ താഴെ മാത്രം, സംസാരിക്കാന്‍ കഴിയില്ല, എന്നാല്‍ കരയാനും ചിരിക്കാനും കഴിയും, എഴുന്നേറ്റു നില്‍ക്കുന്നതിനു മുന്നേ വളര്‍ച്ച മുരടിച്ച യുവാവി​നെ ചികിത്സിക്കാന്‍ പോലും പണമില്ലാതെ കുടുംബം

uploads/news/2018/04/212456/3.jpg

25 വയസായ ഈ യുവാവിനു ഭാരം വെറും അഞ്ചു കിലോയില്‍ താഴെ മാത്രം. എഴുന്നെറ്റു നില്‍ക്കാനൊ നടക്കാനോ സംസാരിക്കാനോ കഴിയും മുന്നേ വളര്‍ച്ച മുരടിച്ചു പോയ പഞ്ചാബി സ്വദേശിയാണു മന്‍പ്രീത് സിംഗ്. മന്‍പ്രീതിനെ കണ്ടാല്‍ ഇപ്പോഴും ഒരു കൈക്കുഞ്ഞാണ് എന്നോ പറയുകയുള്ളു. ആരെങ്കിലും എടുത്തു മാറ്റിയിരുത്തിയാല്‍ മാത്രമേ മന്‍പ്രിതിന് ഇരുന്നിടത്തു നിന്ന അനങ്ങാന്‍ കഴിയു. ഈ പ്രത്യേക അവസ്ഥ മൂലം പഞ്ചാബികള്‍ ഈ യുവാവ് ദൈവത്തിന്റെ അവതാരമാണെന്നാണു കരുതുന്നത്.

നടക്കാന്‍ തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു അസാധാരണ മാറ്റങ്ങളൊടെ മന്‍പ്രിതിന്റെ വളര്‍ച്ച നിന്നത്. കുട്ടിക്കു ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ആണെന്നായിരുന്നു പ്രദേശത്തെ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടിക്ക് അപുര്‍വ ജനിതരോഗാവസ്ഥയായ ലാറോന്‍ സിന്‍ഡ്രോം ആണെന്നു ശാസ്ത്രജ്ഞന്‍മാര്‍ വിധിയെഴുതി. ഇതുവരെ ചികിത്സിച്ചു കണ്ടെത്താന്‍ സാധിക്കാത്ത അത്യപൂര്‍വ്വ ജനിതക രോഗമാണ് ഇത്. ഈ രോഗത്തിന്റെ പ്രാഥമിക അന്വേഷണത്തിനു പോലും അഞ്ചു ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നു പറയുന്നു.

uploads/news/2018/04/212456/4.jpg

ഏതാനം വാക്കുകള്‍ മാത്രം ഉരുവിടാനുള്ള കഴിവേ മന്‍പ്രതിനുള്ളു. ആഗ്യഭാഷയിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ കരയാനും ചിരിക്കാനും ഈ യുവാവിനു കഴിയും. മാതാപിതാക്കള്‍ക്കു വളര്‍ത്താന്‍ കഴിയാത്തതിനാല്‍ അമ്മാവനും അമ്മയിയും ആണ് മന്‍പ്രിതീനെ വളര്‍ത്തുന്നത്. മൃഗങ്ങളുടേയോ പക്ഷികളുടേയെ ശബ്ദം കേട്ടാല്‍ പോലും മന്‍പ്രത് പേടിച്ചു കരയും എന്ന് ഇവര്‍ പറയുന്നു.

Ads by Google
Friday 27 Apr 2018 05.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW