Tuesday, July 23, 2019 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 03.52 PM

ആമ്പല്ലൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു സംഭവകഥ

uploads/news/2018/04/212440/CiniLOcTCochinShadhiatChennai03.jpg

മലയാള സാഹിത്യത്തിലെ വിഖ്യാതമായ കഥകളും നോവലുകളും സിനിമയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നത് സ്വാഭാവികമാണെങ്കിലും പത്രവാര്‍ത്തകളും സിനിമയ്ക്ക് തിരക്കഥയായി മാറാറുണ്ട്.

മലയാളസിനിമയില്‍ ജീവിതഗന്ധിയായ കഥകള്‍ പിറവിയെടുക്കുന്നതോടൊപ്പം സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കൂടി ചലച്ചിത്രഭാഷ്യം യാഥാര്‍ത്ഥ്യമാവുകയാണ്.

കഥകളുടെ നന്മതിന്മകള്‍ ചര്‍ച്ചകള്‍ക്കു വിധേയമാവുന്നതിനു പുറമേ പത്രങ്ങളില്‍ വരുന്ന ചില വാര്‍ത്തകളും സംഭവങ്ങളും സിനിമയ്ക്ക് വിഷയമാകുമ്പോള്‍ പൊതുസമൂഹം ഗൗരവത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുന്നത്.

തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആമ്പല്ലൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ സ്പാര്‍ക്കാണ് കൊച്ചിന്‍ ശാദി @ ചെന്നൈ 03 എന്ന ചിത്രത്തിന്റെ കഥയ്ക്ക് ഇതിവൃത്തമാകുന്നത്.

സെലിബ്രേഷനെന്ന ചിത്രത്തിനു ശേഷം മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന കൊച്ചിന്‍ ശാദി @ ചെന്നൈ 03 യുടെ ചിത്രീകരണം പുരോഗമിക്കുന്നത് ഇരിങ്ങാലക്കുട ടൗണില്‍നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ്.

ഞങ്ങള്‍ ഈ ചിത്രത്തിന്റെ സെറ്റിലെത്തുമ്പോള്‍ ചാര്‍മ്മിളയും നായികയായ അക്ഷിത ശ്രീധര്‍ ശാസ്ത്രിയും തമ്മിലുള്ള സീനാണ് സംവിധായകന്‍ മഞ്ജിത്ത് ദിവാകര്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്.

വളരെ വലിയൊരു ഇടവേളയ്ക്കു ശേഷം വിക്രമാദിത്യനിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചെത്തിയ ചാര്‍മ്മിള ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളുള്ള അമ്മവേഷമാണ് ചെയ്യുന്നത്.

സൂപ്പര്‍ഹിറ്റായ കന്നഡ ചിത്രങ്ങളിലെ നായികയായ അക്ഷിത ശ്രീധര്‍ ശാസ്ത്രി നായികയാകുന്ന ആദ്യത്തെ മലയാളം സിനിമയാണ് കൊച്ചിന്‍ ശാദി @ ചെന്നൈ 03 .

uploads/news/2018/04/212440/CiniLOcTCochinShadhiatChenn.jpg

ഭര്‍ത്താവ് മരിച്ചതിനു ശേഷം ലക്ഷ്മിയുടെ ഏക ആശ്രയം മകള്‍ ശാദികയാണ്. എറണാകുളത്ത് താമസിക്കുന്ന ലക്ഷ്മിക്ക് ചെറിയൊരു ജോലിയിലൂടെ ലഭിക്കുന്ന വരുമാനമാണ് ഏക ആശ്വാസം.

ശാദികയില്‍ ലക്ഷ്മിക്ക് വല്ലാത്ത പ്രതീക്ഷയുണ്ട്. എറണാകുളത്ത് ഇംഗ്ലീഷ് എം.എ. വിദ്യാര്‍ത്ഥിനിയായ ശാദികയുടെ അടുത്ത സുഹൃത്താണ് ഡോ. രേണുക. ശാദികയുടെ പ്രശ്‌നങ്ങള്‍ രേണുകയുമായി ചര്‍ച്ച ചെയ്യാറുണ്ട്. അമ്മ അറിയാതെ ശാദികയ്ക്ക് ഒരു പ്രണയമുണ്ട്.

ബിസിനസ്സുകാരനായ രാഹുലാണ് ശാദികയുടെ പ്രണയ നായകന്‍ പക്ഷേ, ഇവരുടെ പ്രണയം ഇരുവീട്ടുകാരും അംഗീകരിക്കുമോയെന്നത് സംശയമാണ്. ഇക്കാര്യം ഡോ. രേണുകയുമായി ശാദിക സംസാരിക്കുന്നുണ്ട്. രാഹുലുമായുള്ള പ്രണയത്തിന്റെ പേരില്‍ ശാദികയ്ക്ക് ചെന്നൈയിലേക്ക് യാത്രതിരിക്കേണ്ടി വരുന്നു. ശാദിക ചെന്നൈയിലെ ത്തുന്നതോടെ കൊച്ചിന്‍ ശാദി @ ചെന്നൈ 03-യുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോവുകയാണ്.

സോണിയാ അഗര്‍വാള്‍ ചെന്നൈയില്‍ സ്വന്തമായി ഹോസ്പിറ്റല്‍ നടത്തുന്ന സെറീന തോമസ് എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായ ആര്‍.കെ. സുരേഷ് കഥാപാത്രമാവുന്നു. മലയാളത്തില്‍ ശിക്കാരി ശംഭുവിലൂടെയാണ് ആര്‍.കെ. സുരേഷ് അരങ്ങേറ്റം കുറിച്ചത്.

'ഞാന്‍ മഹാനല്ല' എന്ന് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് കൃഷ്ണനും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് രാഘവനെന്ന ചായക്കടക്കാരനായാണ് അഭിനയിക്കുന്നത്.

റിജുറാം, വിജയകുമാര്‍, കിരണ്‍രാജ്, സുയോഗ് രാജ്, ആദംലി, റിജോവാല, വിജില്‍ വര്‍ഗീസ്, ചിത്ര, ഇന്ദിര, റോസിന്‍ ജോളി, ശാരദ വാലത്ത്, ബേബി ശ്രീപാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

uploads/news/2018/04/212440/CiniLOcTCochinShadhiatChennai03a.jpg

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- എയിം പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ടി.വി. രാജീവ്, മസ്‌കറ്റ് ആര്‍ട്‌സ്, സംവിധാനം- മഞ്ജിത്ത് ദിവാകര്‍, ക്യാമറ-എന്‍. അയ്യപ്പന്‍, രചന- റിജേഷ് ഭാസ്‌കര്‍, ഗാനരചന- ഗോഡ്വിന്‍ വിക്ടര്‍, സംഗീതം- സണ്ണി വിശ്വനാഥ്, എഡിറ്റര്‍- മനു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മുരുകന്‍ കവലയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജന്‍ കുന്നംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സര്‍ത്താജ്, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്‍, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രം- റാണാപ്രതാപ്, കല- ബിനീഷ് നന്മണ്ട, സഹസംവിധാനം- അനുശീലന്‍, മണികണ്ഠന്‍, സമീര്‍ ഖാന്‍, പ്രശാന്ത് പ്രകാശ്, ജിജോ ജോസ്, സ്റ്റില്‍സ്- അജീഷ് ലോട്ടസ്, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

- എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Friday 27 Apr 2018 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW