Saturday, February 23, 2019 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 26 Apr 2018 12.34 PM

സിനിമയിലെ പല പ്രമുഖരും നടിമാരോടൊപ്പം കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ; അവസരം ചോദിച്ചതിന് പണം വേണ്ടെന്നും ഒപ്പം ഉറങ്ങിയാല്‍ മതിയെന്നും മറുപടി

uploads/news/2018/04/212158/usha-yadav.jpg

സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി ദേശീയവാര്‍ഡ് ജേതാവ്. നടിമാരെ ശാരീരിക ചൂഷണം നടത്തുന്ന കാസ്റ്റിംഗ് ക്രൗച്ചിംഗ് വന്‍ വിവാദമായിരിക്കെ ദേശീയ പുരസ്‌ക്കാര ജേത്രിയായ മറാത്തി താരം ഉഷ യാദവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

'ഒരിക്കല്‍ ഒരു സിനിമയില്‍ തനിക്കൊരു അവസരം ലഭിച്ചു. ഈ സഹായത്തിന് എന്തു പ്രതിഫലം ഞാന്‍ നല്‍കുമെന്നാണ് സംവിധായകന് അറിയേണ്ടിയിരുന്നത്. എന്നാല്‍ പ്രത്യുപകാരം നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പണം വേണ്ട തനിക്കൊപ്പം കിടക്ക പങ്കിട്ടാല്‍ മാത്രം മതിയെന്നായിരുന്നു അയാളുടെ നിലപാടെന്ന് ഉഷായാദവ് പറയുന്നു. 'ബോളിവുഡ് ഡാര്‍ക്ക് സീക്രട്ട്‌സ്' എന്ന ബിബിസി ചാനല്‍ നടത്തിയ ഡോക്യുമെന്ററിയിലാണ് ഉഷായാദവിന്റെ വെളിപ്പെടുത്തല്‍.

പ്രമുഖ നടി രാധികാ ആപ്‌തേയും ഡോക്യുമെന്ററിയില്‍ തുറന്നടിക്കുന്നുണ്ട്. ബോളിവുഡില്‍ സിംഹാസനങ്ങളില്‍ വാഴുന്ന ചിലരുണ്ട്. അവര്‍ക്ക് ഇത്തരം വിഷയത്തില്‍ വ്യക്തമായ പങ്കുണ്ട്. ഇവിടെ പലര്‍ക്കും അവര്‍ ദൈവങ്ങളാണ്. ശക്തരാണ്. വായ് തുറന്നാല്‍ പിന്നെ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണിയെന്ന് രാധികാ ആപ്‌തേ പറയുന്നു. കാസ്റ്റിംഗ് ക്രൗച്ചിംഗ് വലിയ വിവാദമായി മാറാന്‍ കാരണമായത് തെലുങ്ക് നടി ശ്രീ റെഡ്ഡിയുടെ ചില വെളിപ്പെടുത്തലുകളാണ്. ഹൈദരാബാദ് ഫിലിം ചേംബറിന് മുന്നില്‍ അര്‍ദ്ധനഗ്്‌നയായാണ് ഇതിനെതിരേ അവര്‍ പ്രതികരിച്ചത്. നടിയെ മാ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ആജീവനാന്തം വിലക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

കാസ്റ്റിംഗ് ക്രൗച്ചിംഗ് ചൂഷണമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം നല്‍കുന്ന പരിപാടിയാണെന്നും ബോളിവുഡ് നൃത്ത സംവിധായിക സരോജ്ഖാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രസ്താവന പിന്‍ വലിച്ച് സരോജ്ഖാന്‍ മാപ്പു പറയുകയും ചെയ്തിരുന്നു. അതേസമയം കാസ്റ്റിംഗ് ക്രൗച്ചിംഗ് കൊണ്ട് നടിമാര്‍ക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിയില്ലെന്നും കിടക്കണമെന്ന് പറയുന്നവരോട് നോ പറയാന്‍ നടിമാര്‍ക്ക് അവകാശമുണ്ടെന്നുമാണ് കമല്‍ഹാസനെ പോലെയുള്ളവര്‍ പറയുന്നത്.

Ads by Google
Thursday 26 Apr 2018 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW