Wednesday, October 17, 2018 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Apr 2018 03.27 PM

ചുരുളന്‍ മുടിയുടെ കാലം

uploads/news/2018/04/211922/WeeklyFASHION250418a.jpg

പുരികം ത്രെഡ് ചെയ്യാനും ഫേഷ്യല്‍ ചെയ്യാനും സോനയ്‌ക്കൊപ്പം കൂട്ടുപോകുന്നത് ഉറ്റസുഹൃത്തായ മീനാക്ഷിയായിരുന്നു. പതിവുപോലെ ശനിയാഴ്ച രണ്ടുപേരുംകൂടി ബ്യൂട്ടിപാര്‍ലറില്‍ എത്തി.

ഉച്ചയായപ്പോഴേക്കും ഫേഷ്യല്‍ കഴിഞ്ഞു. അപ്പോഴാണ് ബ്യൂട്ടീഷന്റെ പരിചയക്കാരി മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ അവിടെ വന്നത്.

തിരിച്ച് വീട്ടിലേക്കു വരുമ്പോള്‍ സോന ആവേശത്തോടെ പറഞ്ഞു:
''അടുത്തയാഴ്ച നമുക്കും മുടി സ്‌ട്രെയിറ്റ് ചെയ്യാം, കേട്ടോടീ... നല്ല രസമായിരിക്കും.''
പക്ഷേ മീനാക്ഷി എതിര്‍ത്തു:

''നീ വേണമെങ്കില്‍ ചെയ്‌തോ... ഞാനില്ല.''
''അതെന്താടീ?'' സോനയ്ക്ക് സംശയം.

''ജീന്‍സും ടോപ്പുമണിഞ്ഞ്, മുടി സ്‌ട്രെയിറ്റ്‌ചെയ്ത് കോളജില്‍ വരുന്ന പെണ്‍പിള്ളേരുടെ കാലം പോയി സോനാ... ഈ കോലന്‍ മുടിയേക്കാള്‍ സൗന്ദര്യവും ആകര്‍ഷണവും ചുരുളന്‍മുടിക്കാ...

യുവതലമുറ ഇപ്പോള്‍ പേംഹെയറിന് പിന്നാലെയാ... അപ്പോഴാ നീ ചുരുണ്ട മുടി നീളമുള്ളതാക്കാന്‍ ശ്രമിക്കുന്നത്. സ്‌ട്രെയിറ്റ് ഹെയറിനെ പാടെ ഉപേക്ഷിച്ച്, ഹെല്‍ത്തി ഹെയര്‍ലുക്ക് നല്‍കുന്ന ചുരുളന്‍ മുടിക്കൊപ്പമല്ലേടീ നമ്മള്‍ നീങ്ങേണ്ടത്?''
മീനാക്ഷി ചിരിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW