Thursday, September 20, 2018 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
സജീവ് നായര്‍
Wednesday 25 Apr 2018 01.50 PM

''സുരേഷ്‌ഗോപി അങ്കിള്‍ ദൈവമാണ്, അന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്...'' എച്ച്.ഐ.വി. ബാധിതരെന്ന പേരില്‍ സമൂഹം അയിത്തം കല്പിച്ച കുട്ടികളെത്തേടി വീണ്ടും സുരേഷ്‌ഗോപി

Suresh Gopi

പേരാവൂര്‍(കണ്ണൂര്‍): സുരേഷ്‌ഗോപി അങ്കിള്‍ ദൈവമാണ്, അന്നു കരഞ്ഞിട്ടുണ്ട് ഒരുപാട്...അക്ഷരയുടെ വാക്കുകള്‍ മുറഞ്ഞു. തന്നെ അകറ്റിനിര്‍ത്തിയപ്പോള്‍ ആ രണ്ടുകുട്ടികളും എച്ച്.ഐ.വി. ബാധിതരെന്ന പേരില്‍ അയിത്തം കല്പിച്ച് ഒരുസമൂഹംപൊട്ടിക്കരഞ്ഞിട്ടുണ്ട്. അന്ന് അവര്‍ക്ക് താങ്ങായത് സുരേഷ്‌ഗോപിയായിരുന്നു.

ആ വലിയ മനുഷ്യനെ വീണ്ടും അനന്തുവും അക്ഷരയും കണ്ടു ഒപ്പം അമ്മ രമയും. വളര്‍ന്ന് വലിയ കുട്ടിയായെങ്കിലും പഴയ ഓര്‍മയുടെ നീറ്റലില്‍ സുരേഷ്‌ഗോപിയെ വീണ്ടും കണ്ടതോടെ അക്ഷരയും അനന്തുവും സന്തോഷത്തോടെ കണ്ണുകള്‍ നിറഞ്ഞു. സുരേഷ്‌ഗോപി രണ്ടുപേരുടെയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും സുരേഷ്‌ഗോപി ഇവരോട് പറഞ്ഞു. കൊട്ടിയൂരില്‍ എന്‍.എസ്.എസ് കെ.യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടോദ്ഘാടനം നടത്താനെത്തിയപ്പോഴാണ് സന്തോഷവും സ്‌നേഹവും സംഗമിച്ച ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നത്. അവരെ സ്‌റ്റേജില്‍ വിളിച്ച് ഇരുത്തിയാണ് ചലച്ചിത്രതാരവും രാജ്യസഭ എം.പിയുമായ സുരേഷ്‌ഗോപി മടങ്ങിയത്.

എന്റെ മനസ്സില്‍ സൂക്ഷിക്കുന്ന രണ്ട് അതിഥികളാണ് അക്ഷരയും അനന്തുവും എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.അനന്തുവിനെയും അക്ഷരയെയും എച്ച്.ഐ.വി. ബാധിതരായതിന്റെ പേരില്‍ മുമ്പ് കൊട്ടിയൂര്‍ എസ്.എന്‍. എല്‍.പി.സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇരുവരെയും പ്രവേശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ഇതറിഞ്ഞ് നടന്‍ സുരേഷ് ഗോപി കൊട്ടിയൂരിലെത്തി. അനന്തുവിനെയും അക്ഷരയെയും രണ്ടു കൈകളിലായി മാറോട് ചേര്‍ത്തുപിടിച്ച് അദ്ദേഹം സ്‌കൂളില്‍ ചെന്നു. എച്ച്.ഐ.വി. തൊട്ടാല്‍ പകരുന്ന രോഗമല്ലെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു ഇത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW