Wednesday, June 19, 2019 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 12.26 PM

വിമാനത്തില്‍ സൗജന്യമായി നല്‍കിയ ആപ്പിള്‍ എടുത്ത് ബാഗില്‍ വച്ചു; യാത്രക്കാരിക്ക് 500 ഡോളര്‍ കസ്റ്റംസ് ഡ്യൂട്ടി ചുമത്തി അധികൃതര്‍

Apple

ഡെന്‍വര്‍: വിമാന യാത്രയ്ക്കിടെ സൗജന്യമായി ലഭിച്ച ആപ്പിള്‍ എടുത്ത് ബാഗില്‍ വച്ച യുവതിയെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത പണി. കസ്റ്റംസ് പരിശോധനയില്‍ പാരീസില്‍ നിന്നും ആപ്പിള്‍ കത്തിയ യുവതിക്ക് യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പട്രോള്‍ 500 ഡോളര്‍ നികുതി ചുമത്തി. പാരീസില്‍ ന്നുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തില്‍ ഡെന്‍വറില്‍ എത്തിയതായിരുന്നു യുവതി.

ഫ്രാന്‍സില്‍ നിന്നുള്ള വിമാനത്തില്‍ നിന്ന് ലഭിച്ച ആപ്പിള്‍ കഴിക്കാന്‍ നിന്നാല്‍ തനിക്ക് മിനിപ്പോലീസില്‍ നിന്നും ഡെന്‍വറിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി ആപ്പിള്‍ ബാഗിനുള്ളില്‍ വയ്ക്കുകയായിരുന്നു. കസ്റ്റഡംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആപ്പിള്‍ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് ച്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടാണ് 500 ഡോളര്‍ പിഴ ചുമത്തിയത്.

വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരോട് മറ്റു രാജ്യങ്ങളില്‍ നിന്ന് പച്ചക്കറികളോ പഴങ്ങളോ കൊണ്ടുവരുന്നുണ്ടോയെന്ന് കസ്റ്റംസ് സത്യവാങ്മൂല പത്രികയില്‍ ചോദിക്കാറുണ്ട്. ഇതില്‍ യാത്രക്കാരി വ്യക്തത വരുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW