Saturday, September 01, 2018 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 08.16 AM

പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയും വില കയറി ; ഇന്ധനവില വീണ്ടും കുതിക്കുന്നു, സര്‍വകാല റെക്കോഡില്‍

uploads/news/2018/04/211605/petrol.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍വില വീണ്ടും ഉയര്‍ന്നു സര്‍വകാല റെക്കോഡിട്ടു. തലസ്ഥാന നഗരത്തില്‍ പെട്രോളിന് 14 പൈസയും ഡീസലിന് 19 രൂപയുമാണ് കയറിയത്. തിരുവനന്തപുരത്ത് പെട്രോളിന് വില 78.61 ആയപ്പോള്‍ ഡീസലിന്റെ വില 71.52 ആണ്.

അഞ്ചു വര്‍ഷം മുമ്പ് കയറിയ നിലയിലേക്ക് ഇന്നലെ പെട്രോള്‍ വില വീണ്ടുമെത്തിയിരുന്നു. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയിലിന് വരുന്ന വില വര്‍ദ്ധനവാണ് ഇന്ധന വില കൂടാന്‍ കാരണമായി പറയുന്നത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണു എക്‌െസെസ് തീരുവ കൂട്ടിയത്. അസംസ്‌കൃതഎണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില.

അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത. രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച് എക്‌െസെസ് തീരുവ കുറയ്ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW