Tuesday, April 23, 2019 Last Updated 42 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 07.02 PM

ഈ മാഷ് കുട്ടികളെ കണക്കു പഠിപ്പിച്ചു മാത്രം സ്വന്തമാക്കിയത് കോടികള്‍: അത് ഒന്നും രണ്ടും കോടിയൊന്നുമല്ല കെട്ടോ

uploads/news/2018/04/211419/15.jpg

ബെയ്ജിങ് : കണക്ക് പഠിപ്പിച്ച് അധ്യാപകന്‍ ശതകോടീശ്വരനായി. വിശ്വസിക്കാനാവുന്നില്ലേ...? എന്നാല്‍ സംഭവം സത്യമാണ്. ബെയ്ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ടാല്‍ എജ്യുക്കേഷന്‍ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ലിയു യാചോയാണ് കണക്ക് പഠിപ്പിച്ച് ശതകോടീശ്വരനായത്. ചൈനയുടെ K-12 എജ്യുക്കേഷന്‍ (ഓണ്‍ലൈന്‍ സ്‌കൂള്‍സ്, ഭാഷാപഠനം, ടെസ്റ്റ് പ്രിപ്പറേഷന്‍ സര്‍വ്വീസസ്) മാര്‍ക്കറ്റിന്റെ വിജയമായാണ് ടാല്‍ ഗ്രൂപ്പ് ഈ നേട്ടത്തെ കരുതുന്നത്, ഒപ്പം നേട്ടങ്ങളിലേക്ക് കുതിച്ചുയരാനുള്ള ചൈനാക്കാരുടെ ഇച്ഛാശക്തിയ്ക്കും ഗ്രൂപ്പ് ഫുള്‍മാര്‍ക്ക് നല്‍കുന്നു.

ബിസിനസ് മാധ്യമരംഗത്തെ പ്രമുഖരായ 'ബ്ലൂംബര്‍ഗ്' പുറത്തുവിട്ട കോടീശ്വരന്‍മാരുടെ പട്ടികയിലാണ് ലിയു ഇടം പിടിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയങ്ങളില്‍ ട്യൂഷന്‍ ക്ലാസുകള്‍ നല്‍കുന്ന സ്ഥാപനമാണ് ടാല്‍(TAL) എജ്യുക്കേഷന്‍ ഗ്രൂപ്പ്. ടാല്‍ ഗ്രൂപ്പില്‍ കണക്ക് പഠിപ്പിക്കുന്ന അധ്യാപകനായാണു മുപ്പത്തിയാറുകാരനായ ലിയു ചേര്‍ന്നത്. 2005 ല്‍ മിഡില്‍ സ്‌കൂള്‍ ഡിവിഷന്‍ ഡയറക്ടര്‍ മേധാവിയായി. തുടര്‍ന്ന് ടീച്ചിങ് റിസര്‍ച് ഡിവിഷന്‍, ടീച്ചര്‍ ട്രെയ്‌നിങ് സ്‌കൂള്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ ചുമതലയും ഇദ്ദേഹത്തിനു ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനത്തിനു വേണ്ടി ഇരുപത്തിയെട്ടു ലക്ഷത്തില്‍പരം തുകയാണ് ചൈനയിലെ മാതാപിതാക്കള്‍ ചെലവഴിക്കുന്നത്. ഇതില്‍ തന്നെ 93 % തുക സ്വകാര്യട്യൂഷനാണ്.

Ads by Google
Monday 23 Apr 2018 07.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW