Wednesday, November 14, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 01.00 PM

മോട്ടോറോള മോട്ടോ ജി6, മോട്ടോ ഇ4 പരമ്പര ഫോണുകള്‍ വിപണിയിലേക്ക്

moto g6 moto e5 series launched

മോട്ടോറോളയുടെ മോട്ടോ ജി6, മോട്ടോ ഇ5 പരമ്പര ഫോണുകള്‍ പ്രഖ്യാപിച്ചു. ബ്രസീലിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്. മോട്ടോ ജി6 പരമ്ബരയില്‍ ജി6, ജി6 പ്ലസ്, ജി6 പ്ലേ എന്നിങ്ങനെ മൂന്ന് വാരിയന്റുകളാണുള്ളത്. ഇ5, ഇ5പ്ലസ്, ഇ5 പ്ലേ എന്നീ മൂന്ന് വാരിയന്റുകൾ മോട്ടോ ഇ5 പരമ്ബരയിലുണ്ട്:

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനവും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മോട്ടോറോള പറയുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഓറിയോ ഒഎസ് ആണുള്ളത് എന്നാണ് സൂചന. മോട്ടോ ജി 6 പ്ലസില്‍ 1080 പിക്‌സല്‍ റസലൂഷനില്‍ 18:9 അനുപാതത്തിലുള്ള 5.9 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2GHz ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 630 പ്രൊസസറില്‍ നാല് ജിബി/ ആറ് ജിബി റാം വാരിയന്റുകളാണുള്ളത്. 64 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 3200 mAh ബാറ്ററിയാണ് ഈ ഫോണിന്. ഫെയ്‌സ് റെക്കഗ്നിഷന്‍ അണ്‍ലോക്ക് സൗകര്യമാണ് ഇതിലെ പ്രധാന ഫീച്ചർ.

മോട്ടോ ജി 6 പ്ലസിന് 12. 5 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയാണ്. ഡ്യുവല്‍ ഓട്ടോ ഫോക്കസ് പിക്‌സല്‍, എഫ് 1.7 അപ്പേര്‍ച്ചര്‍ എന്നിവയും ഫോണിനുണ്ട്. ഈ ക്യാമറയിലൂടെ 4കെ റസലൂഷനില്‍ വീഡിയോ ചിത്രീകരിക്കാന്‍ സാധിക്കും. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറയുമുണ്ട്. മോട്ടോ ജി 6 ലേക്ക് വരുമ്ബോള്‍, 4.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി മാക്‌സി വിഷന്‍ സ്‌ക്രീന്‍ ആണ് ജി6 ന്റേത്.

ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുമുണ്ട്. 1.8 GHz സ്‌നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബിറാം / 64ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് ജി 6 നുള്ളത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. മോട്ടോ ജി6 പ്ലസിന് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 24,000 രൂപയും, ജി 6 ന് 16,000 രൂപയും, ജി6 പ്ലേയ്ക്ക് 13000 ലധികം രൂപയും വിലയുണ്ടാവും. മോട്ടോ ഇ5 പ്ലസിന് ഇന്ത്യയില്‍ ഏകദേശം 13000 രൂപ വരുമെന്നാണ് കരുതുന്നത്. മോട്ടോ ഇ5ന് 12000 രൂപയാണ് വില.

Ads by Google
Ads by Google
Loading...
TRENDING NOW