Sunday, January 13, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 02.16 AM

തൃശൂര്‍പൂരം: സാമ്പിള്‍ വെടിക്കെട്ട്‌ ഇന്ന്‌

uploads/news/2018/04/211294/re4.jpg

തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്‌ ഇന്നു നടക്കും. പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗങ്ങള്‍ കാത്തുവച്ച പുത്തന്‍ ഇന്ദ്രജാലങ്ങളാണ്‌ ഇന്ന്‌ സാമ്പിള്‍ വെടിക്കെട്ടില്‍ ദൃശ്യമാകുക. രാത്രി ഏഴു മണി മുതലാണു സാമ്പിള്‍ വെടിക്കെട്ട്‌. പാറമേക്കാവ്‌ വിഭാഗമാണ്‌ ആദ്യം സാമ്പിളിന്‌ തീകൊളുത്തുക.
ഗോള്‍ഡ്‌ വയല്‍, ജിമ്മിക്കി കമ്മല്‍, ഡാന്‍സിങ്‌ ഗേള്‍, മെക്‌സിക്കന്‍ ഗോള്‍ഡ്‌ എന്നിവയാണു പാറമേക്കാവ്‌ ഇന്നു പുറത്തെടുക്കുക. സൂര്യകാന്തിപ്പൂവും മിന്നാമിന്നിയുമാണ്‌ തിരുവമ്പാടി പുറത്തെടുക്കുന്നത്‌.
പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനും തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂരുമാണ്‌ വെടിക്കെട്ട്‌ ഒരുക്കുന്നത്‌. സുരക്ഷാ നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെപോലെ കാണികളെ സ്വരാജ്‌ റൗണ്ടില്‍നിന്നു മാറ്റിനിര്‍ത്തുമെന്നാണു സൂചന.

Ads by Google
Monday 23 Apr 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW