Thursday, September 13, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Apr 2018 02.13 AM

ശങ്കരജയന്തി ആഘോഷം: മഹാപരിക്രമയും പൂര്‍ണാനദീ സ്‌നാനവും നടത്തി

കാലടി : ആദിശങ്കര ജന്മദേശവികസന സമിതിയുടെ നേതൃത്വത്തില്‍ ശങ്കരജയന്തി ആഘോഷിച്ചു. രാവിലെ ആദിശങ്കര കീര്‍ത്തി സ്‌തംഭ മണ്‌ഡപത്തില്‍ സന്യാസി സംഗമം നടന്നു. കേരളത്തിലെ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിമാരും ആചാര്യന്മാരും പങ്കെടുത്തു. വൈകിട്ട്‌ കീര്‍ത്തി സ്‌തംഭ മണ്‌ഡപ സന്നിധിയില്‍നിന്നു മഹാപരിക്രമ ആരംഭിച്ചു.
നടന്‍ ദേവന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌.ആര്‍. പണിക്കര്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം അധ്യക്ഷന്‍ സ്വാമി പ്രജ്‌ഞാനന്ദ തീര്‍ഥപാദര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാമി അയ്യപ്പദാസ്‌, കെ.പി. ശങ്കരന്‍, ആര്‍.എസ്‌.എസ്‌. പ്രാന്തചാലക്‌ പി.ഇ.ബി. മേനോന്‍, വിശ്വഹിന്ദു പരിക്ഷത്ത്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ. ബലരാമന്‍, ഹിന്ദു ഐക്യവേദി സംസ്‌ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, ആര്‍. എസ്‌.എസ്‌. ജില്ലാ സംഘചാലക്‌ അഡ്വ. സുന്ദരം ഗോവിന്ദ്‌ എന്നിവര്‍ പ്രസംഗിച്ചു.
പരിക്രമയ്‌ക്ക്‌ ശ്രീശങ്കരന്റെ ജീവിതവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടി സേവിച്ചു.
കാലടി ജംഗ്‌ഷന്‍, ആശ്രമം റോഡ്‌, മലയാറ്റൂര്‍ റോഡ്‌, ശൃംഗേരി റോഡുവഴി ആദിശങ്കര ജഭൂമി ക്ഷേത്രത്തിലൂടെ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ശേഷം മുതലക്കടവില്‍ നദീപൂജയും പൂര്‍ണാനദീ സ്‌നാനവും നടന്നു. വെളിയത്തുനാട്‌ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
മഹാപരിക്രമക്ക്‌ ഹിന്ദു ഐക്യവേദി സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ കെ.വി. ശിവന്‍, വിശ്വഹിന്ദു പരിക്ഷത്ത്‌ സംസ്‌ഥാന ഓര്‍ഗനൈസിങ്‌ സെക്രട്ടറി എം.സി. വല്‍സന്‍, ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആര്‍.എസ്‌.എസ്‌. സംസ്‌ഥാന സഹ പ്രാന്തകാര്യവാഹക്‌ എം.കെ. രാധാകൃഷ്‌ണന്‍ രാജേഷ്‌ തിരുവൈരാണിക്കുളം, സി.പി. അപ്പു, സുരേഷ്‌ ബാബു, എസ്‌. സുനില്‍ കുമാര്‍, എന്‍. സുദേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Saturday 21 Apr 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW