Tuesday, August 14, 2018 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 20 Apr 2018 06.04 PM

നിങ്ങളുടെ പ്രണയം സത്യമാണോ? എങ്കില്‍ പ്രോമീസ് പാലത്തിലെത്തി പ്രണയരഹസ്യം താഴിട്ട് പൂട്ടാം

Promise bridge,  Dubai

പ്രണയം അതൊരു വികാരമെന്നതിനപ്പുറം കരുതലിന്റെയും സ്‌നേഹത്തിന്റെയും നിറകുടമാണ്. പരസ്പരം എന്നും കൂടെ ഉണ്ടാകുമെന്നുള്ള ഉറപ്പാണ്. അതെ നിങ്ങളുടെ പ്രണയം സത്യമാണോ? എങ്കില്‍ പ്രോമീസ് പാലത്തിലെത്തി പ്രബണയരഹസ്യം താഴിട്ട് പൂട്ടാം. പ്രണയം താഴിട്ടുറപ്പിക്കുന്ന പാലം ദുബായിലെ അല്‍ഖവാനിലെ ദ് യാഡിലെ പ്രോമിസ് ബ്രിഡ്ജിലാണ്.

പ്രണയം താഴിട്ടു പൂട്ടിയിാന്‍ ദിവസേന ഇവിടേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിനാളുകളാണ്. പരസ്പരം കൈമാറിയ വാക്കിഴെന്റ ഓര്‍മ്മയ്ക്കായി പാലത്തിന്റെ കൈവരികളില്‍ താഴിട്ട് പൂട്ടി താക്കോല്‍ക്കൂട്ടം തടാകത്തിലേക്ക് വലിച്ചെറിയുന്നു. ലിവ് ടുഗെതര്‍ ഫോര്‍ എവര്‍, ഐ ലവ് യു തുടങ്ങി ഇവിടുത്തെ താഴുകാളിലെ വാക്കുകളിലൂടെ പ്രണയത്തിന്റെ മാസ്മരികത പരക്കുന്നു.

പൂട്ടിയ താഴില്‍ മറ്റൊരു താഴിട്ട് ഉറപ്പിച്ചവരും കുറവല്ല. ഇതില്‍ പ്രണയിനികളോട് മാത്രമല്ല, ദൈവത്തോടും രാജ്യത്തോടുമുള്ള ഇഷ്ടവും ഇവിടെ കാണാം. പതിനായിരക്കണക്കിനാളുകളുടെ പ്രണയരഹസ്യമാണ് ഇവിടെ താഴിട്ടു പൂട്ടി ഉറപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രണയം സത്യമാണെങ്കില്‍, ആത്മാര്‍ത്ഥമാണെങ്കില്‍ ഇവിടെ പൂട്ടിക്കോളൂ. ആ പ്രണയം ഈ പ്രോമിസ് ബ്രിഡ്ജില്‍ ഭദ്രം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW