വേനല്‍ ചൂട് ആരംഭിക്കുന്നതോടെ ദാഹവും വര്‍ധിക്കും. ചൂടില്‍ നിന്നും ആശ്വാസവും ഒപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജ്യൂസുകളും ഷേക്കുകളും പരീക്ഷിക്കാം. വേനല്‍ ചൂടില്‍ കൂളാകാന്‍ വീട്ടില്‍ തയാറാക്കാവുന്ന ശീതളപാനീയങ്ങള്‍.
1. തണ്ണിമത്തന് ലെമണയ്ഡ്
തണ്ണിമത്തന് - 1 കപ്പ് (ചതുര കഷ്ണങ്ങളായി മുറിച്ചത്)
1. നാരങ്ങ നീര് - അര ടീസ്പൂണ്‍
2. തേന്‍ - അര ടീസ്പൂണ്‍
3. ഐസ് ക്യൂബ് - ആവശ്യത്തിന്
4. പുതിനയിലല- 3 എണ്ണം
തയാറാക്കുന്ന വിധം
തണ്ണിമത്തന്, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക.
2. പൈനാപ്പിള്‍ ഓറഞ്ച് സിന്‍ഡ്രല്ല
1. പൈനാപ്പിള്‍ ജ്യൂസ് - അര ഗ്ലാസ്
2. ഓറഞ്ച് -1 എണ്ണം (വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞത്)
3. ചെറുനാരങ്ങ നീര് - കാല് ഗ്ലാസ്
4. പഞ്ചസാര - ആവശ്യത്തിന്
5. തണുത്ത സോഡ - 1 ഗ്ലാസ്
തയാറാക്കുന്ന വിധം
1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. ഇതില്‍ ഒരു ഗ്ലാസ് തണുത്ത സോഡ ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.
3. ഓറഞ്ച് നറുനണ്ടി സര്‍ബത്ത്
1. ഓറഞ്ച് - 1 എണ്ണം (നീര്)
2. നറുനണ്ടി സര്‍ബത്ത് -- 3 ടീസ്പൂണ്‍
3. കസ്കസ് - 1 ടീസ്പൂണ്‍ (കുതിര്‍ത്തത്)
4. ഐസ് ക്യൂബ് - ആവശ്യത്തിന്
5. പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം.
4. ആപ്പിള്‍ ബനാന മില്‍ക്ക് ഷേക്ക്
1. പാല് - അര ലിറ്റര്‍ (കാച്ചി തണുപ്പിച്ചത്)
2. ആപ്പിള്‍ - 1 എണ്ണം
3. ഏത്തപ്പഴംം - 2 എണ്ണം (ഇടത്തരം)
4. ഐസ് ക്യൂബ്് - ആവശ്യത്തിന്
5. പഞ്ചസാരര - ആവശ്യത്തിന്
6. ബദാംം - 2 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
തയാറാക്കുന്ന വിധം
പാല്, ആപ്പിള്‍, ഏത്തപ്പഴം, പഞ്ചസാര എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് ശേഷം ബദാം ചേര്‍ത്ത് അലങ്കരിച്ച് തണുപ്പോടു കൂടി വിളമ്പാം.
5. ഓറിയോ മില്‍ക്ക് ഷേക്ക്
1. ഓറിയോ - 5 എണ്ണം
2. പാല്ല്ല് - 1 കപ്പ്
3. ചോക്ലേറ്റ് സിറപ്പ് - 2 ടേബിള്‍ സ്പൂണ്‍
4. ഐസ് ക്യൂബ് - ആവശ്യത്തിന്
5. അണ്ടിപ്പരിപ്പ് - 3എണ്ണം
തയാറാക്കുന്ന വിധം
ഓറിയോ, പാല്, ചോക്ലേറ്റ് സിറപ്പ്, ഐസ് ക്യൂബ് എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. ശേഷം അണ്ടിപ്പരിപ്പ് ചേര്‍ത്ത് അലങ്കരിച്ച് ഉപയോഗിക്കുക.
6. കാരറ്റ് മില്‍ക്ക് ഷേക്ക്
1. കാരറ്റ് - 1എണ്ണം (ചെറുതായി മുറിച്ച് വേവിച്ചത്)
2. തേന്‍ - 2 ടേബിള്‍സ്പൂണ്‍
3. ഈന്തപ്പഴം - 6എണ്ണം (ഇളം ചൂടുവെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ത്തത്)
4. അണ്ടിപ്പരിപ്പ് - 5എണ്ണം (ഇളം ചൂടുവെള്ളത്തില്‍ 5 മിനിറ്റ് കുതിര്‍ത്തത്)
5. ഏലയ്ക്കാപൊടി - 1 ടീസ്പൂണ്‍
6. ബദാം - 3 എണ്ണം
7. പാല് - 3 കപ്പ്
8. ഐസ് ക്യൂബ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വേവിച്ച് വച്ചിരിക്കുന്ന കാരറ്റ്, തേന്‍, ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ഏലയ്ക്കാപൊടി, 1 കപ്പ് പാല് എന്നിവ മിക്സിയില്‍ നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചെടുത്ത കുറുകിയ മിശ്രിതം 2 കപ്പ് പാല്, ഐസ് ക്യൂബ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ബദാം ചേര്‍ത്ത് അലങ്കരിച്ചെടുത്താല് ബദാം മില്‍ക്ക് ഷേക്ക് തയാര്‍.
7. അവല് മില്‍ക്ക് ഷേക്ക്
1. പാല് - 2 കപ്പ് ( കാച്ചി തണുപ്പിച്ചത്)
2. ബനാനാ - 2എണ്ണം (ചെറുതായി അരിഞ്ഞത്)
3. അണ്ടിപ്പരിപ്പ് - 5 എണ്ണം
4. ഈന്തപ്പഴം - 2എണ്ണം
5. പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
6. അവല്ല് - അര കപ്പ് (വറുത്തത്)
7. ഐസ് ക്യൂബ് - ആവശ്യത്തിന് (മിക്സിയില്‍ പൊടിച്ചത്)
തയാറാക്കുന്ന വിധം
1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ നന്നായി അരച്ച് എടുക്കുക. ഈ മിശ്രിതത്തിലേക്ക് വറുത്ത് വച്ചിരിക്കുന്ന അവല്, ഐസ്ക്യൂബ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അവല് മില്‍ക്ക് ഷേക്ക് തയാര്‍.
8. ഓറഞ്ച് ജ്യൂസ് സ്മൂത്തി
1. വാനില യോഗര്‍ട്ട് - 1 കപ്പ്
2. പാല് - മുക്കാല്‍ കപ്പ് (തണുത്തത്)
3. ഓറഞ്ച് ജ്യൂസ് - കാല് കപ്പ്
4. പഞ്ചസാര - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1 മുതല്‍ 4 വരെയുള്ള ചേരുവകള്‍ നന്നായി മിക്സിയില്‍ യോജിപ്പിക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.
9. ബദാം റോസ് മില്‍ക്ക്
1. ബദാം - 10 എണ്ണം
2. എള്ള് - 3 ടീസ്പൂണ്‍
3. പാല്ല്ല്- 250 മില്ലി (മൂന്നും ഇളം ചൂടുവെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ത്തത്)
4. പഞ്ചസാര - ആവശ്യത്തിന്
5. റോസ് വാട്ടര്‍ - 2 തുള്ളി
6. ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
7. കസ്കസ് - 2 ടീസ്പൂണ്‍ (വെള്ളത്തില്‍ കുതിര്‍ത്തത്)
8. ഐസ് ക്യൂബ് - ആവശ്യത്തിന് (പൊടിച്ചത്)
തയാറാക്കുന്ന വിധം
കുതിര്‍ത്ത് വച്ചിരിക്കുന്ന ബദാം, എള്ള്, കസ്കസ്, എന്നിവ നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് പാല്, പഞ്ചസാര, ഏലയ്ക്കാപൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് റോസ് വാട്ടറും പൊടിച്ചു വച്ചിരിക്കുന്ന ഐസും ചേര്‍ത്ത് വിളമ്പാം.
10. ആപ്പിള്‍ ലെമണ്‍
1. ആപ്പിള്‍ ജ്യൂസ് - 1 കപ്പ്
2. നാരങ്ങ നീര് - അര കപ്പ്
3. ആപ്പിള്‍ റിങ്് - 1 എണ്ണം
4. ഐസ് ക്യൂബ് - ആവശ്യത്തിന്
5. പഞ്ചസാര ലായനി - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആപ്പിള്‍ ജ്യൂസും നാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഐസ്, പഞ്ചസാര ലായനി, നിറച്ച ഒരു ഗ്ലാസിലേക്ക് മാറ്റുക. ആപ്പിള്‍ റിങ്ങ് ഉപയോഗിച്ച് അലങ്കരിച്ച് വിളമ്പാം.
രമ്യാ കുഞ്ഞുമോന്
ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം