Tuesday, November 06, 2018 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 19 Apr 2018 08.40 PM

ഓട്ടോ അപ്രതീക്ഷിതമായി തിരിച്ചു, ഉപഭോക്താവിനു നല്‍കാന്‍ കൊണ്ടു വന്ന പുതിയ സ്വിഫ്റ്റ് ഡിസയര്‍ ഓട്ടോയില്‍ ഇടിച്ചു തകര്‍ന്നു

uploads/news/2018/04/210281/19.gif

ഉപഭോക്താവിനു നല്‍കാന്‍ കൊണ്ടു വന്ന പുതിയ സ്വിഫ്റ്റ് ഡിസയര്‍ ഓട്ടോയില്‍ ഇടിച്ചു തകര്‍ന്നു. ഉപഭോക്താവിനു കൈമാറാനായി വച്ചിരുന്ന പുത്തന്‍ സ്വിഫ്റ്റാണ് ഓട്ടോയില്‍ ഇടിച്ചു തകര്‍ന്നത്.

uploads/news/2018/04/210281/20.gif

കനത്ത മഴയില്‍ മുമ്പില്‍ സഞ്ചരിച്ചിരുന്ന ഡിസയറിനെ മറികടക്കാന്‍ ഓട്ടോ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നുഅപകടം. കാര്‍ ഷോറുമിലേയ്ക്ക് എത്തിക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ഡിസയറിന്റെ വലതുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയില്‍ ഹെഡ്‌ലാമ്പ് ഘടനയും ബമ്പറും ടയറും പുറത്തു വന്നു.
uploads/news/2018/04/210281/21.gif

കാറുമായി കൂട്ടിയിച്ചതിനെ തുടര്‍ന്നു വഴിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഇടിച്ചാണ് ഓട്ടോ നിന്നത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചു. തകര്‍ന്ന കാറിനു പകരം ഉപഭോക്താവിനു പുതിയ കാര്‍ എത്തിച്ചു നല്‍കും എന്ന അധികൃര്‍ ഉറപ്പു നല്‍കി. കേരളത്തിലാണു സംഭവം.

Ads by Google
Thursday 19 Apr 2018 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW