Sunday, November 18, 2018 Last Updated 15 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 19 Apr 2018 08.24 PM

'ആര്‍ടിഒ'യുടെയും 'ഡിഎംഒ'യുടെയും ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി: ലൈസന്‍സില്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം

Unauthorized swine farm,  Koruthodu

മുണ്ടക്കയം(കോട്ടയം): 'ആര്‍ടിഒ'യുടെയും 'ഡിഎംഒ'യുടെയും ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി ലൈസന്‍സില്ലാതെ, വൃത്തിഹീനമായ സാഹചര്യത്തില്‍ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം. കോട്ടയത്ത് മുണ്ടക്കയം കോരുത്തോട് വില്ലേജിലെ മാങ്ങാപ്പേട്ടയിലാണ് ലൈസന്‍സില്ലാതെ അനധികൃതമായി പന്നിവളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്.

പട്ടയം ലഭിച്ചിട്ടില്ലാത്ത ഹില്‍മെന്റ് സെറ്റില്‍മെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശത്താണ് ലൈസന്‍സോ, മതിയായ മാലിന്യസംസ്‌കരണ സംവിധാനമോ മറ്റു നിയമങ്ങളോ പാലിക്കാതെ രണ്ടു വര്‍ഷത്തോളമായി ഫാം നടത്തുന്നത്. പുളിന്താനത്ത് തോമസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീക്കോയി സ്വദേശി അനധികൃതമായി പന്നിവളര്‍ത്തല്‍ ഫാം നടത്തിവരുന്നത്. ഇയാള്‍ക്ക് നാലു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയിലാണ് ഫാം നടത്താനായി സ്ഥലം നല്‍കിയിരിക്കുന്നത്.

ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫാമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും, മാലിന്യങ്ങളും, പന്നിക്കു നല്‍കുന്ന ഭക്ഷണാവശിഷ്ടങ്ങളും നായ്ക്കളും മറ്റും കൊത്തിവലിച്ച് പ്രദേശത്തെ കിണറുകളിലും ജലസ്‌ത്രോസുകളിലും ഇടുന്നതും പതിവായതോടെയാണ് ഫാമിനെതിരെ പരാതി ഉയര്‍ന്നത്. ഇതേതുടര്‍ന്ന് പഞ്ചായത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തുകയും , ലൈസന്‍സ് ഇല്ലെന്ന് തെളിയുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് എത്തി ഏഴു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് കാണിച്ച് സ്‌റ്റോപ് മെമ്മോ പതിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇതില്‍ മറ്റു നടപടികളോ നടപ്പിലാക്കാതെ വരികയും ഫാം അതേരീതിയില്‍ പ്രവര്‍ത്തനം തുടരൂകയും ചെയ്തതോടെ പരാതിക്കാര്‍ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പന്നിയെ ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് നിര്‍വാഹമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയിലും ഫാം അനധികൃതമായി നടത്തുന്നതാണെന്ന് കണ്ടെത്തുകയും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. ഡിഎംഒ യ്ക്കു പിന്നാലെ അടച്ചുപൂട്ടാന്‍ ആര്‍ഡിഒ യുടെ ഉത്തരവ് ഉണ്ടായിട്ടും അതു വകവെയ്ക്കാതെയാണ് ഫാം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ അടച്ചുപൂട്ടിക്കുന്നതിനായി വേണ്ടപ്പെട്ട അധികാരികള്‍ തയാറാകുന്നുമില്ല. കളക്ടറേറ്റിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറി ഇറങ്ങി മടുത്തതോടെ പരാതിക്കാര്‍ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോഗ്യമന്ത്രിക്കും ഇതുസംബന്ധിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു.

ഇവയെ മാറ്റാന്‍ നിര്‍വാഹമില്ലെന്നും, ഫാമില്‍ പ്രസവിക്കാറായ പന്നികള്‍ നില്‍പ്പുണ്ടെന്നുമാണ് പന്നി ഫാം നടത്തുന്ന ആളുടെ മുടന്തന്‍ ന്യായങ്ങള്‍. പന്നി ഫാമിന്റെ പ്രവര്‍ത്തനം തുടര്‍ന്നു പോകുന്ന സാഹചര്യത്തില്‍ വീണ്ടും പന്നികള്‍ ചെന നിറഞ്ഞു നില്‍ക്കുന്ന സാഹചര്യമേ ഉണ്ടാകത്തുള്ളുവെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പന്നിഫാമില്‍ എട്ടു അറകളിലായി ചെറുതും വലുതുമായ മുപ്പതിനടുത്ത് പന്നികളാണുള്ളത്. അശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന മാലിന്യക്കുഴി പനയുടെ തടി ഉപയോഗിച്ചാണ് മൂടിയിരിക്കുന്നത്. ഫാമില്‍ നിന്ന് മലിനജലം ഒഴുകിപ്പോകാനായി തുറന്ന ഒരു പാതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജലമലീനീകരണം, ശബ്ദ-വായൂ മലിനീകരണം ഈച്ച ശല്യം എന്നിവ മൂലം പരാതിക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ശാരീരികവും മാനസികവും ആരോഗ്യപരവുമായ പ്രശ്‌നം പരിഗണിച്ച് പൊതുജനാരോഗ്യ നിയമപ്രകാരം അടിയന്തിരമായി അടച്ചുപൂട്ടണമെന്ന ഉത്തരവുകള്‍ നിലനില്‍ക്കേ ഇനി ആരെ സമീപിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോടമോടുകയാണ് പ്രദേശവാസികള്‍.

Ads by Google
Thursday 19 Apr 2018 08.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW