Thursday, September 13, 2018 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 19 Apr 2018 03.35 PM

കല്യാണക്കുറി വോട്ടേഴ്‌സ് ഐ.ഡിയുടെ മാതൃകയില്‍; വേറിട്ട ചിന്തയുമായി യുവാവ്

uploads/news/2018/04/210234/couple.jpg

ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പരമാവധി വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമായി പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനിടെ വേറിട്ട ചിന്തയുമായി ഒരു നവവരനും വധുവും. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ രൂപത്തില്‍ കല്യാണക്കുറി അച്ചടിച്ചിരിക്കുകയാണ് ഇവര്‍.

ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര്‍ എന്ന യുവാവും ഇയാളുടെ പ്രതിശ്രുത വധു ജ്യോതിയുമാണ് ഈ വേറിട്ട ആശയത്തിന് പിന്നില്‍. ഏപ്രില്‍ 27നാണ് ഇവരുടെ വിവാഹം. അടുത്ത മാസം പകുതിയോടെ കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ വിവാഹ ക്ഷണക്കത്ത് വോട്ടേഴ്‌സ് ഐ.ഡിയുടെ മാതൃകയില്‍ അച്ചടിച്ചിരിക്കുകയാണ് ഇവര്‍.

കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കന്നഡ സ്രുജനശീല ബലഗ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഗോവയില്‍ റെയില്‍വേ ഉദ്യോഗസ്ഥനുമാണ് സിദ്ധപ്പ. വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹം സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ കരിബസപ്പ ഗോണ്ഡിയുമായി സിദ്ധപ്പ പങ്കുവച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ കൂടി നിര്‍ദ്ദേശപ്രകാരമാണ് വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐ.ഡി കാര്‍ഡിന്റെ രൂപത്തിലാക്കിയത്.

Ads by Google
Thursday 19 Apr 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW