Tuesday, September 11, 2018 Last Updated 36 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 03.49 PM

വേനലില്‍ വാടാതിരിക്കാന്‍

uploads/news/2018/04/209923/beutyspotvenal180418.jpg

ഷോപ്പിങ്ങിനും മറ്റും പോയിവരുമ്പോഴേക്കും പലരുടേയും മുഖം വല്ലാതെ കരുവാളി ക്കാറുണ്ട്. ഈ കരുവാളിപ്പ് തടയാനും ചര്‍മ്മത്തിന് സ്വാഭാവികഭംഗി നിലനിര്‍ത്താനും വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന ചില ചില പൊടിക്കൈകളുണ്ട്.

1. രണ്ടു ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു സ്പൂണ്‍ റോസ് വാട്ടറും പാലും ചേര്‍ത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തി ല്‍ മുഖം കഴുകുക.

2. ഒരു ടേബിള്‍സ്പൂണ്‍ മസൂര്‍ പരിപ്പിനൊപ്പം അതേ അളവില്‍ തക്കാളിനീരും ഒരു ചെറിയ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

3. ഒരു കപ്പ് പഴുത്ത പപ്പായ പേസ്റ്റാക്കി യതും ഒരു വലിയ സ്പൂണ്‍ തേനുംചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ഇളം ചൂടു വെള്ളത്തിലോ മുഖം കഴുകുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് ചെയ്യാം.

4. മൂന്ന് ടേബിള്‍ സ്പൂണ്‍ മോരില്‍ രണ്ട് സ്പൂണ്‍ ഓട്സ് പൊടിച്ച് ചേര്‍ത്ത മിശ്രിതം വൃത്താകൃതിയില്‍ അഞ്ച് മിനിറ്റ് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

5. ഒരു വലിയ സ്പൂണ്‍ തൈരില്‍ അതേ അളവില്‍ തക്കാളി നീര് ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയുക.

6. രണ്ട് ടേബിള്‍ സ്പൂണ്‍ പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക.

7. നാലോ അഞ്ചോ ബദാം അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് അരച്ചെടുത്ത് ഒരു സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് നന്നായി സ്‌ക്രബ് ചെയ്യുക. മൂന്നോ നാലോ മിനിറ്റിന് ശേഷം കഴുകി കളയാം.

8. രണ്ട് സ്പൂണ്‍ അരിപ്പൊടിയില്‍ ഒരു സ്പൂണ്‍ തക്കാളിനീരും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്‍പം റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം മുഖം കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ ചര്‍മ്മ ഭംഗിയേറും.

Ads by Google
Ads by Google
Loading...
TRENDING NOW