Monday, July 22, 2019 Last Updated 46 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 03.23 PM

ഷാജി പട്ടിക്കര കഥാകൃത്താകുന്നു പച്ചമാങ്ങയുടെ കഥ

uploads/news/2018/04/209919/Ciniloctpachamaga180418.jpg

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദാമ്പത്യബന്ധത്തില്‍ സംഭവിക്കുന്ന സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും വിള്ളലുകളും മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് പച്ചമാങ്ങയെന്ന സിനിമ അനാവരണം ചെയ്യുന്നത്.

പച്ചമാങ്ങയുടെ ചിത്രീകരണം നടന്ന കൊല്ലങ്കോട് ചാത്തിയോത്തി കളത്തിലേക്ക് ചെല്ലുമ്പോള്‍ സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളി പ്രതാപ് പോത്തന്റെയും സോനയുടെയും കോമ്പിനേഷന്‍ സീന്‍ ചിത്രകരിക്കുന്ന തിരക്കിലായിരുന്നു.

കൊയ്‌തെടുക്കുന്ന നെല്ല് സൂക്ഷിക്കാന്‍ പാറപ്പുറത്ത് കെട്ടിയ കളപ്പുരയ്ക്കകത്തായിരുന്നു ചിത്രീകരണം നടന്നത്.
ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച, പച്ചമാങ്ങ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പച്ചമാങ്ങ. ചിത്രീകരണത്തിന്റെ ഇടവേളയില്‍ കഥാകൃത്ത് കൂടിയായ ഷാജി പട്ടിക്കരയാണ് കഥാംശത്തെക്കുറിച്ച് സൂചിപ്പിച്ചത്.

uploads/news/2018/04/209919/Ciniloctpachamaga180418a.jpg

റെയില്‍വേയില്‍ കീമാനായ ബാലന്റെയും ഭാര്യ സുജാതയുടെയും ദാമ്പത്യജീവിതമെന്നത് മാതൃകാപരമാണ്. ഭര്‍ത്താവിനെ കണ്‍കണ്ട ദൈവമായാണ് സുജാത കാണുന്നതെങ്കില്‍ ബാലന് തന്റെ ജീവന്റെ ജീവനാണ് സുജാത.

വളരെ വൈകി വിവാഹിതരായതിനാല്‍ പ്രായത്തിന്റെ കാര്യത്തിലും ബാലനും സുജാതയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. സുജാത നല്ല സുന്ദരിയാണ്. നിരന്തരമായ അധ്വാനവും അപ്രതീക്ഷിതമായി കടന്നുവന്ന രോഗങ്ങളും ബാലനെ ശരിക്കും ക്ഷീണിതനാക്കിയിരിക്കുന്നു.

ബാലനു ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയും ആശുപത്രി ചെലവുകള്‍ക്കും ലോണടയ്ക്കാനുമാണ് നീക്കിവയ്ക്കാറുള്ളത്. കുട്ടികളില്ലാത്തതിന്റെ വിഷമം കൂടിയായപ്പോള്‍ ഏകാന്തതയ്ക്ക് വിരാമമിടാന്‍ തങ്ങളുടെ പാരമ്പര്യ കുടില്‍വ്യവസായമായ പപ്പടനിര്‍മ്മാണം തുടങ്ങാന്‍ സുജാത തീരുമാനിക്കുന്നു.

തന്റെ സഹായികളായി രണ്ട് ജോലിക്കാരെയും പണിക്കായി നിര്‍ത്തിയതോടെ പപ്പടനിര്‍മ്മാണ ലാഭത്തിലേക്ക് നീങ്ങിത്തുടങ്ങി. ബാലന്റെ മിച്ചംവയ്ക്കുന്ന വരുമാനത്തോടൊപ്പം സുജാതയുടെ വരുമാനംകൂടിയായപ്പോള്‍ അത് വീട്ടുചെലവുകള്‍ക്ക് വല്ലാത്ത ആശ്വാസമായി.

ബാലന്‍ സുജാതയെയും സുജാത ബാലനെയും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചെങ്കിലും ചെറുപ്പക്കാരിയായ സുജാതയുടെ മനസ്സിലെ ഉല്‍ക്കടമായ മോഹങ്ങള്‍ ഉണരാന്‍ പര്യാപ്തമായ ഒരു സംഭവം ഉണ്ടാകുന്നതോടെ സുജാത തികച്ചും അസ്വസ്ഥയാകുന്നു.

ഉള്ളിലൊതുക്കി വച്ചിരുന്ന മോഹത്തിന്റെ വേലിയേറ്റത്തില്‍ ശരിയേത് തെറ്റേത് എന്നറിയാതെ സുജാത ധര്‍മ്മസങ്കടത്തിലായി. ഒരുനാള്‍ ലൈംഗികമായി താന്‍ അനുഭവിക്കാത്ത അനുഭൂതിയുടെ ലോകത്തേക്ക് കടന്നുപോകാന്‍ കഴിയുന്ന ഒരു ലൈംഗികാനുഭവം സുജാതയ്ക്ക് ഉണ്ടാവുന്നതോടെ ബാലന്റെയും സുജാതയുടെയും സ്‌നേഹപൂര്‍ണമായ ജീവിതത്തില്‍ ഇടിത്തീപോലെ പ്രശ്‌നങ്ങള്‍ പെരുമഴ പോലെ പെയ്തിറങ്ങുന്നു.

uploads/news/2018/04/209919/Ciniloctpachamaga180418b.jpg

സ്വന്തം ഭര്‍ത്താവിനു മുന്നില്‍ തെറ്റു ചെയ്തുവെന്ന കുറ്റബോധത്തോടെ ജീവിക്കേണ്ടിവരുന്ന സുജാതയുടെ ആത്മസംഘര്‍ഷവും എല്ലാം അറിഞ്ഞിട്ടും നിസ്സഹായതയോടെ ജീവിതത്തെ സമീപിക്കുന്ന ബാലന്റെ മാനസിക വ്യഥയും പച്ചമാങ്ങയെന്ന ചിത്രത്തിന്റെ ഇതിവൃത്തമാണ്.

ബാലനായി പ്രതാപ് പോത്തനും സുജാതയായി സോനയും അഭിനയിക്കുന്നു.
ദളപതി ദിനേശിന്റെ മകന്‍ പ്രദീപ് ദിനേശ് മലയാളത്തില്‍ ആദ്യമായി സംഘട്ടനസംവിധാനം നിര്‍വഹിക്കുന്ന ചിത്രംകൂടിയാണ് പച്ചമാങ്ങ.

പ്രതാപ് പോത്തന്‍, കലേഷ് കണ്ണാട്ട്, അംജത്ത് മൂസ, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ. വസന്ത്, മനൂപ് ജനാര്‍ദ്ദനന്‍, നവാസ് പള്ളിക്കുന്ന്. ഖാദര്‍ തിരൂര്‍, അയ്യപ്പന്‍, സൈമണ്‍ പാവറട്ടി, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, സോന, അലീഷ, രമാ നാരായണന്‍, ജിപ്‌സ ബീഗം, രേഖ ശേഖര്‍ എന്നിവരും പച്ചമാങ്ങയില്‍ അഭിനയിക്കുന്നു. ടീം സിനിമ ഏപ്രില്‍ ആദ്യവാരം പച്ചമാങ്ങ തിയേറ്ററുകളിലെത്തിക്കും.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- ഫുള്‍മാര്‍ക്ക് സിനിമ, കഥ- ഷാജി പട്ടിക്കര, തിരക്കഥ സംഭാഷണം സംവിധാനം- ജയേഷ് മൈനാഗപ്പള്ളി, ഛായാഗ്രഹണം- ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ. റാം, ഗാനരചന- പി.കെ. ഗോപി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കല- ഷെബീറലി, വസ്ത്രം- രാധാകൃഷ്ണന്‍ മങ്ങാട്, മേക്കപ്പ്- സജി കൊരട്ടി, എഡിറ്റിംങ്- വി.ടി. ശ്രീജിത്ത്, അസോ. ഡയറക്ടര്‍- ഷെഹിന്‍ ഉമ്മര്‍, സഹസംവിധാനം- പി.ജെ. യദുകൃഷ്ണ, കൃഷ്ണകുമാര്‍ ഭട്ട്, ധര്‍മ്മരാജ് മുതുവറ, അനന്തുപ്രകാശ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: അനില്‍ പേരാമ്പ്ര

Ads by Google
Wednesday 18 Apr 2018 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW