Friday, September 07, 2018 Last Updated 48 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 08.45 AM

ആത്മഹത്യ ചെയ്യാന്‍ ഒരു പുതിയ മാര്‍ഗം, വേദനിക്കാതെ മനോഹരമായ കാഴ്ചകള്‍ കണ്ടു നിങ്ങള്‍ക്കു മരിക്കാം... ചെയ്യേണ്ടത് ഇത്രമാത്രം

uploads/news/2018/04/209843/3.jpg

ആത്മഹത്യ ചെയ്യാനായി പല മാര്‍ഗങ്ങളുണ്ട്. എന്നാല്‍ മനുഷ്യനെ ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രം ഇത് ആദ്യമായാണ്. ആംസ്റ്റര്‍ഡം ഫ്യൂണറല്‍ ഫെയറിലാണു സാര്‍കോ എന്നു പേരിട്ടിരിക്കുന്ന മരണയന്ത്രം അവതരിപ്പിച്ചത്. ആത്മഹത്യ ലോകത്തിലെ പലയിടത്തും കുറ്റകരമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യന്ത്രത്തിന്റെ പ്രദര്‍ശനം ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ ഫിലിപ് നിറ്റ്ഷ്‌കേയാണ് മരണയന്ത്രം നിര്‍മിച്ചിരിക്കുന്നത്. ത്രിഡി പ്രിന്റില്‍ നിര്‍മ്മിച്ച യന്ത്രം ജീവന്‍ അവസാനിപ്പിക്കാന്‍ ഉള്ളതാണ് എന്ന് ഇയാള്‍ പൊതുവേദിയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ യന്ത്രം ഉപയോഗിക്കും മുമ്പ് നിങ്ങള്‍ ഈ കാര്യങ്ങള്‍ ഉറപ്പായും ചെയ്തിരിക്കണം.

യന്ത്രം ഉപയോഗിക്കുന്നവര്‍ ഇവരുടെ വെബ്‌സൈറ്റ് വഴി സ്വന്തം ഇഷ്ടപ്രകാരണമാണ് ജീവിതം അവാസനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാണം. അപ്പോള്‍ 24 മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നാലക്ക രഹസ്യ നമ്പര്‍ ഇവര്‍ക്കു ലഭിക്കും. തുടര്‍ന്ന് യന്ത്രത്തില്‍ കയറി ഈ കോഡ് ഉപയോഗിച്ച് നിങ്ങള്‍ക്കു മരിക്കാം എന്ന് നിറ്റ്ഷ്‌കേ പറയുന്നു. മരിക്കുമ്പോള്‍ വെര്‍ച്വല്‍ റിയാലിറ്റി കണ്ണടകള്‍ ധരിച്ച് ഇഷ്ടമുള്ള കാഴ്ചകള്‍ കണ്ടു കൊണ്ടു മരിക്കാം. ആല്‍പ്‌സ് പര്‍വതനിരകളുടേയോ ശാന്ത സമുദ്രത്തിന്റെയോ മറ്റ് ഏതെങ്കിലും പ്രകൃതി ദൃശ്യങ്ങളുടെയോ കാഴ്ചകള്‍ കണ്ടു കൊണ്ടു കൊണ്ടു മരിക്കാന്‍ കഴിയും.

മരിക്കാന്‍ തയാറാണ് എന്നു കാണിച്ചുള്ള ബട്ടന്‍ അമര്‍ത്തുന്നതോടെ പതുക്കെ ഈ കാഴ്ചകള്‍ മങ്ങും. നെതര്‍ലാന്റ് സ്വദേശിയായ എഞ്ചിനീയര്‍ അലക്‌സാണ്ടര്‍ ബാക്കിനിയാണ് ഈ യന്ത്രം രൂപകല്‍പ്പന ചെയ്തത്. ആകെ ഒരു മരണം മാത്രമെ ഉള്ളു. എങ്കില്‍ അത് സമാധാനത്തോടെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തു കൂടെ എന്ന് ഇവര്‍ ചോദിക്കുന്നു. 1995 ല്‍ രോഗികളുടെ ആഗ്രഹമനുസരിച്ച് ഡോക്ടര്‍മാര്‍ക്കു മരിക്കാന്‍ സഹായിക്കാം എന്ന ഒരു നിയമം ഓസ്‌ട്രേലിയായില്‍ പാസക്കിരുന്നു. ഈ നിയമത്തെ പരസ്യമായി അനുകുലിച്ച വ്യക്തിയാണ് നീറ്റ്ഷ്‌കേ. ആത്മഹത്യ കുറ്റകരമായതിനാല്‍ ഇതു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന് എന്ന തരത്തില്‍ ഈ കണ്ടു പിടിത്തതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

Ads by Google
Wednesday 18 Apr 2018 08.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW