Thursday, January 24, 2019 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 12.21 AM

സത്യത്തില്‍ ഈ നോട്ടുകളൊക്കെ എങ്ങോട്ടു പോയി? എ.ടി.എം. കൗണ്ടറുകള്‍ കാലിയായത് ഇങ്ങനെ...

uploads/news/2018/04/209749/1.jpg

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നോട്ട്‌ ക്ഷാമം വീണ്ടും തലപൊക്കിത്തുടങ്ങിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പലയിടത്തും മതിയായ കറന്‍സികള്‍ ഇല്ലാത്തതിനാല്‍ എ.ടി.എം. കൗണ്ടറുകള്‍ താല്‍ക്കാലികമായി അടച്ചു. പലയിടത്തും കൗണ്ടറുകള്‍ക്കു മുന്നില്‍ നീണ്ട നിരയാണ്‌. നോട്ടുകള്‍ക്ക്‌ ആവശ്യമേറിയതാണു നിലവിലെ പ്രശ്‌നത്തിനു കാരണമെന്നാണു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ വാദം. എന്നാല്‍ നിലവിലെ പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍;

1. എഫ്‌.ആര്‍.ഡി.ഐ. ബില്‍

ബജറ്റില്‍ അവതരിപ്പിച്ച ഫിനാന്‍ഷ്യല്‍ റെസൊല്യൂഷന്‍ ആന്‍ഡ്‌ ഡിപ്പോസിറ്റ്‌ ഇന്‍ഷുറന്‍സ്‌ (എഫ്‌.ആര്‍.ഡി.ഐ.) ബില്ലിനെ സംബന്ധിച്ചു നിലനില്‍ക്കുന്ന സംശയങ്ങളാണ്‌ പ്രധന പ്രശ്ര്‌നം. ബില്‍ നടപ്പാകുന്നതോടെ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ളുടെ സുരക്ഷിതത്വം തുലാസിലാകുമെന്നാണ്‌ വാര്‍ത്തകള്‍ പരക്കുന്നത്‌. ഇതേത്തുടര്‍ന്നു ദക്ഷിണ സംസ്‌ഥാനങ്ങളിലെ ഉപയോക്‌താക്കള്‍ കൂട്ടത്തോടെ ബാങ്കുകളില്‍നിന്നു പണം പിന്‍വലിച്ചതാണു കാര്യങ്ങള്‍ വഷളാക്കുന്നത്‌.

2. വായ്‌പാത്തട്ടിപ്പുകള്‍

ബാങ്കിങ്‌ മേഖലയെ ഒന്നാകെ ഞെട്ടിച്ച വജ്ര വ്യാപാരി നിരവ്‌ മോഡിയുടെ പി.എന്‍.ബി. വായ്‌പാത്തട്ടിപ്പാണ്‌ മറ്റൊരു പ്രശ്‌നം. തുടര്‍ന്നു പുറത്തു വന്ന മെഹുല്‍ ചോക്‌സിയുടെ തട്ടിപ്പും റേട്ടോമാക്ക്‌ തട്ടിപ്പുകളും കാര്യങ്ങള്‍ വഷളാക്കി. ആരോപണ വിധേയര്‍ രാജ്യം വിട്ടതോടെ നിക്ഷേപകരും വിപണികളെ കൈവിട്ടു. ഇത്‌ ഇടപാടുകാര്‍ക്ക്‌ ബാങ്കുകളിലുള്ള വിശ്വാസം കുറയാന്‍ കാരണമായി. കിട്ടാക്കടം കൂടുന്നതും സ്‌ഥിതി വഷളാക്കി. നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെട്ടതോടെ കറന്‍സി ക്ഷാമവും രൂക്ഷമായി.

3. പണത്തിനാവശ്യം കൂടി

ഉല്‍സവങ്ങള്‍ അടുത്തതോടെ പണത്തിന്റെ ആവശ്യം കൂടിയിട്ടുണ്ട്‌. കച്ചവടക്കാര്‍ നല്ല വ്യാപാരം മുന്നില്‍കണ്ട്‌ സ്‌റ്റോക്ക്‌ വാങ്ങുന്നതിനായി കൂടുതല്‍ പണം ചെലവിഴിച്ചു. സ്വര്‍ണത്തിനായി മുടക്കിയവരുടെ എണ്ണവും കുറവല്ല. സ്വര്‍ണവില മേപ്പോട്ടെന്ന സൂചനയാണ്‌ വാങ്ങലുകള്‍ കൂട്ടിയത്‌. ഇന്നാണ്‌ അക്ഷയ തൃതീയ. വിഷുവിനും ആളുകള്‍ നല്ലരീതിയില്‍ പണം വിന്‍വലിച്ചു.

4. നിക്ഷേപം കുറയുന്നു

2016- 17 മാര്‍ച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപത്തിന്റെ വളര്‍ച്ചത്തോത്‌ കുറഞ്ഞിട്ടുണ്ട്‌. 2016-17 ല്‍ 15.3 ശതമാനമായിരുന്നു ബാങ്ക്‌ നിക്ഷേപങ്ങളുടെ വളര്‍ച്ച. 2018 ഏപ്രിലിത്‌ 6.7 ശതമാമാണ്‌. അതേസമയം ബാങ്ക്‌ ക്രെഡിറ്റ്‌ 10.3 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത്‌ 8.2 ശതമാനമായിരുന്നു.

5. പൂഴ്‌ത്തല്‍

2000 രൂപയുടെ നോട്ടുകള്‍ മനഃപൂര്‍വം പൂഴ്‌തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതാണെന്നും വാദങ്ങളുണ്ട്‌. നോട്ട്‌ നിരോധനത്തിനു മുമ്പ്‌ വിപണിയിലുണ്ടായിരുന്ന കറന്‍സിക്കു തുല്യമായ മൂല്യത്തില്‍ നിലവില്‍ വിപണിയില്‍ നോട്ടുകളെത്തിയിട്ടുണ്ട്‌. 2000 രൂപയുടെ അഞ്ചു ലക്ഷം കോടി നോട്ടുകളാണ്‌ വിപണിയിലെത്തിച്ചത്‌. എന്നാല്‍ ഇവ വിപണിയില്‍നിന്നു അപ്രത്യക്ഷമായി. ഇതാണ്‌ നോട്ടുകള്‍ പൂഴ്‌ത്തുന്നുവെന്ന വാദത്തിനു കാരണം.

6. രാജ്യാന്തര പ്രതിസന്ധി

അമേരിക്കയും സിറിയയും തമ്മിലുള്ള ബന്ധം വഷളായതും എണ്ണ, സ്വര്‍ണ വിലകളിലെ അസ്‌ഥിരതയും പ്രശ്‌നങ്ങള്‍ക്കു കാരണമാണ്‌. രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും നിക്ഷേപകരെ വിപണിയില്‍നിന്നു അകറ്റുന്നുണ്ട്‌. ഇതോടെ വിപണിയിലേക്കുള്ള പണത്തിന്റെ വരവ്‌ ഗണ്യമായി കുറഞ്ഞു.

7. അനാവശ്യ നിരക്കുകള്‍

ജി.എസ്‌.ടി. നിലവില്‍ വന്നതോടെ ബാങ്കിങ്‌ മേഖലയിലെ സേവനങ്ങളുടെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ഇവയ്‌ക്കു പിന്നാലെ വിവിധ ബാങ്കുകള്‍ അവരുടെ സേവന നിരക്കുകളും ഇളവുകളും കുറച്ചതോടെ നിക്ഷേപകര്‍ ബാങ്കില്‍നിന്ന്‌ അകന്നു. പണം കൈയില്‍ വയ്‌ക്കുന്നതാണു മെച്ചമെന്നമാണ്‌ സാധരണകാരന്റെ വാദം. ഇതും ബാങ്കുകളുടെ ക്ഷാമത്തിനു കാരണമാണ്‌.

Ads by Google
Wednesday 18 Apr 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW