Tuesday, November 06, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 08.11 PM

മുഖം പഴുത്തു വികൃതമായി പൊട്ടിയൊലിച്ച നിലയില്‍, ഒടുവില്‍ മുഖത്തിനു പകരം ട്യൂമര്‍ മാത്രം,43 വയസുകാരനില്‍ മുഖം മാറ്റി വച്ചത് 3 തവണ: അമ്പരപ്പോടെയല്ലാതെ ഈ യുവാവിന്റെ കഥ വായിക്കാനാവില്ല

uploads/news/2018/04/209659/16.gif

ജെറോം ഹമോണ്‍, ധൈര്യത്തിന്റെ, ശുഭാപ്തി വിശ്വാസത്തിന്റെ മറുവാക്കായി നമ്മുക്ക് ഈ പേര്‍ പറയാം. പാരീസ് സ്വദേശിയായ ഇദ്ദേഹത്തിന് മാറ്റി വച്ചത് മൂന്നു മുഖങ്ങളാണ്. ജനിതക തകരാറു മൂലം മുഖത്തിനു പകരം ട്യൂമര്‍ ആയാണ് ജെറോം 2010 വരെ ജീവിച്ചത്. ജെറോമിന്റെ പ്രശ്‌നത്തിനു പരിഹാരം മുഖ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് എന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം 2010 ചേരുന്ന ദാതാവിനെ കണ്ടെത്തി പുതിയ മുഖം സ്വീകരിച്ചു. കണ്ണുനീര്‍ ഗ്രന്ഥിയും കണ്‍പോളകളുമുള്‍പ്പടെ വിജയകരമായി മുഖം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 2010 ജൂലൈയിലായിരുന്നു മുഖം മാറ്റിവച്ചത്.

എന്നാല്‍ ഇതേ വര്‍ഷം അവസാനം എത്തിയതോടെ ഒരു പനി വന്നു. പനിയെ അതിജീവിക്കാനായി ജെറോം ആന്റിബയോട്ടിക്കുകള്‍ കഴിച്ചു. ഇതോടെ മുഖം പഴുക്കുകയായിരുന്നു. 2016 ആയപ്പോഴേയ്ക്കും കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫമായി ജെറോമിന്റെ മുഖം വികൃതമായി. സ്വയം പുറന്തള്ളുന്ന നെക്രോസിസ് എന്ന് അവസ്ഥയായിരുന്നു അത്. ഇതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം നവംബറോടെ മുഖം നീക്കം ചെയ്യുകയായിരുന്നു. മുഖമില്ല പകരം ഒരു ട്യൂമര്‍ മാത്രം. ആ അവസ്ഥയില്‍ 43 കാരനായ ജെറോം ജീവിച്ചത് രണ്ടു മാസമായിരുന്നു.

എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല. ജെറോമിനു ചേരുന്ന ദാതാവിനെ ലഭിച്ചതോടെ രണ്ടാമാത്തെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജനുവരി മാസം നടത്തി. ഈ മുഖവുമായി താന്‍ ഇന്ന് ഇണങ്ങി വരികയാണ് എന്നും ഈ മുഖം താന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി എന്നും ജെറോം പറയുന്നു. ജെറോമിന്റെ അപാരമായ മനോധൈര്യം കൊണ്ടു മാത്രമാണ് ഈ അവസ്ഥയെ അതീജിവിക്കാന്‍ കഴിഞ്ഞത് എന്ന് ആശുപത്രി അധികൃര്‍ വ്യക്തമാക്കി.

Ads by Google
Tuesday 17 Apr 2018 08.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW