Saturday, February 16, 2019 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 04.58 PM

ഭര്‍ത്താവിന്റെ കാമപുര്‍ത്തീകരണത്തിനായി പെണ്‍കുട്ടികളെ ഭാര്യ ഭീഷണിപ്പെടുത്തി കിടപ്പറയിലെത്തിക്കുന്നു; പ്രമുഖ നടന്റെ നടിയായ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണം

Casting couch

കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍പ്പെട്ട തെലുങ്ക് സിനിമയില്‍ വീണ്ടും വിവാദം. ആദ്യം നടി ശ്രീറെഡ്ഡിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായ നടിമാരും ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പ്രമുഖ നടന്‍ ഡോ. രാജശേഖറിനും ഭാര്യയും നടിയുമായ ജീവിത രാജശേഖറിനുമെതിരെ ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യ രംഗത്ത് വന്നു.

Casting couch

ഭര്‍ത്താവിന്റെ കാമപുര്‍ത്തീകരണത്തിന് കോളജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്ന് സന്ധ്യ ആരോപിച്ചു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ അമീര്‍പട്ടില്‍ താമസിക്കുന്ന ജോലിക്കാരായ സ്ത്രീകളേയും ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് നടത്തി ജീവിത വരുതിയിലാക്കുന്നുണ്ടെന്ന് സന്ധ്യ വെളിപ്പെടുത്തി.

ഹോസ്റ്റുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ജീവിത ഉപയോഗിക്കുന്നുണ്ടെന്നും സന്ധ്യ വെളിപ്പെടുത്തി. അതേസമയം സന്ധ്യയുടെ ആരോപണങ്ങളോട് രാജശേഖറോ ജീവിത രാജശേഖറോ പ്രതികരിച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW