Wednesday, October 17, 2018 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 03.37 PM

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഈ 8 കാര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ നല്‍കിയിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യൂ... അ​ല്ലെങ്കില്‍ പണി ഉറപ്പ്

നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ വരുത്തി വയ്ക്കുന്നത് വലിയ നഷ്ടങ്ങളായിരിക്കും. ഈ 8 കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യൂ.
Facebook account details

ഫെയ്‌സ്ബുക്ക് സുരക്ഷിതത്വത്തെക്കുറിച്ച് ലോകത്താകമാനം ചര്‍ച്ചയാകുകയാണ് ഫെയ്‌സ്ബുക്ക് സുരക്ഷിതത്വം എന്നത്. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ വരുത്തി വയ്ക്കുന്നത് വലിയ നഷ്ടങ്ങളായിരിക്കും. നിരവധി പേരാണ് സുരക്ഷ കണക്കിലെടുത്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്തതും. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോര്‍ത്താവുന്ന സുരക്ഷിതമല്ലാത്ത വാതിലുകള്‍ ഓരോ പ്രൊഫൈല്‍ ഉപയോക്താവും തുറന്നിടുന്നത് തടയണമെന്നും സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഈ 8 കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യൂ.

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ - ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെയും മറ്റും കബളിപ്പിക്കല്‍, അതുമല്ലെഹ്കില്‍ പുതു ഓഫറുകള്‍ എല്ലാം പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമ്പോള്‍ യാതൊരു കാരണവശാലും അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇവ ഇടരുത്. സുരക്ഷിതമല്ലാത്ത എന്ത് പിന്‍ എന്റര്‍ മെസേജ് വന്നാലും ബാങ്കുമായി ബന്ധപ്പെടാം.

ഫോണ്‍ നമ്പര്‍ - പ്രധാനപ്പെട്ട രേഖകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഫെയ്‌സ്ബുക്കിലോ മെസഞ്ചറിലോ നല്‍കുന്നത് വലിയ അപകടമാണ്.

ലൊക്കേഷന്‍ - നിങ്ങള്‍ എവിടെയാണെന്നോ നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം എവിടെ എന്നോ ഉള്ള വിവരം പ്രദര്‍ശിപ്പിക്കാതിരിക്കാനാണ് വിദഗ്ധരുടെ നിര്‍ദേശം.

ബെര്‍ത്ത്‌ഡേ - നിങ്ങളുടെ ശരിയായ ജനന തീയതി സുഹൃത്തുക്കള്‍ക്കോ അല്ലെങ്കില്‍ പൊതുവായോ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മാറ്റേണ്ടതാണ്. ഡേറ്റ് ഓഫ് ബെര്‍ത്ത്, അഡ്രസ് പോലുള്ള കൃത്യമായ അടയാളങ്ങളും തീയതികളും മറ്റും അക്കൗണ്ടിലേക്ക് വേഗമെത്താനും ചതിക്കപ്പെടാനും എളുപ്പമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികളുടെ ചിത്രങ്ങള്‍ - നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികളുടെ ചിത്രങ്ങള്‍ ജനനം മുതല്‍ പ്രദര്‍ശിപ്പിക്കണം എന്നു വാശിപിടിക്കണോ. കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുത്. നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ചിത്രങ്ങളിട്ടു നശിപ്പിക്കണോ എന്ന് ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിക്ടോറിയ നാഷ് ചോദിക്കുന്നു. കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ഇതും രണ്ടാമതൊന്നും ചിന്തിക്കാം.

ചെക്ക് ഇന്‍സ് - എവിടെ പോയാലും ചെക്കിന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ടാഗുകള്‍ വരുന്നു. ഇത് ഹോട്ടലുകളുടെയും മറ്റും പബ്ലിക്ക് പേജില്‍ നിന്നും പുറത്തേക്ക് ചോരാന്‍ സാധ്യത ഉണ്ട്.

വീടിന്റെ ലൊക്കേഷന്‍ - നിങ്ങളുടെ വീടിന്റെ ലൊക്കേഷന്‍, സമ്പത്ത് വിവരങ്ങള്‍, മാപ് ഇതൊക്കെ വെറുതെ പ്രദര്‍ശിപ്പിച്ച് അഡ്രസ് വിവരങ്ങള്‍ സുരക്ഷിതമല്ലാതെ ആക്കരുത്.

സുഹൃത്തുക്കളെല്ലാം - എല്ലാ സുഹൃത്തുക്കളെയും തുറന്നു കാട്ടേണ്ട ആവശ്യം എന്താണ്. നിങ്ങളുടെസ്വകാര്യ വിവരങ്ങളില്‍ അതും പെടും. സുഹൃത്തുക്കളുടെ ലിസ്റ്റ് പ്രൈവസി ആര്‍ക്കൊക്കെ കാണാം എന്നത് ഇന്ന് തന്നെ സെറ്റ് ചെയ്യൂ. നിങ്ങളുടെ സര്‍ക്കിളും മറ്റും മനസ്സിലാക്കാന്‍ ഇത് മറ്റൊരാളെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

Ads by Google
Ads by Google
Loading...
TRENDING NOW