Tuesday, November 20, 2018 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 03.27 PM

നോട്ട് ക്ഷാമം താല്‍ക്കാലികമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; ആവശ്യത്തിന് കറന്‍സിയുണ്ട്

Arun Jaitley

ന്യൂഡല്‍ഹി: നോട്ട് ക്ഷാമത്തില്‍ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആവശ്യത്തിന് കറന്‍സികള്‍ പ്രചാരത്തിലുണ്ട്. ബാങ്കുകളിലും ആവശ്യമായ നോട്ടുകളുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്ടന്ന് പണത്തിന് അധികമായി ആവശ്യം വന്നതിനാലാണ് ചില ഭാഗത്തെ എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം അനുഭവപ്പെടുന്നതെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. രാജ്യത്ത് ചില ഭാഗങ്ങളിലെ എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം അനുഭവപ്പെടുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍ എന്നിവടങ്ങളിലാണ് നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ നോട്ട് ക്ഷാമമുണ്ടായിരുന്നു. ആവശ്യത്തിന് നോട്ട് ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകളുമായും റിസര്‍വ് ബാങ്കുമായും ബന്ധപ്പെടുന്നുണ്ട്. ചില സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രധാനമായും 2000 രൂപയുടെ നോട്ടുകള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്.

എന്നാല്‍ അഞ്ച് ലക്ഷം കോടിയുടെ നോട്ടുകള്‍ നിലവില്‍ വിപനണിയിലുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം അഞ്ച് ലക്ഷം കോടിയുടെ നോട്ടുകളാണ് അച്ചടിച്ചിറക്കിയത്. ആന്ധ്ര, തെലങ്കാന, മധ്യപ്രദേശ്, കര്‍ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധികമായി നോട്ടുകളുടെ ഉപയോഗമുണ്ടായി എന്നാണ് ഔദ്യോഗിക വിശദീകരണം. നോട്ട് ക്ഷാമം പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമതിയിയെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്രധന സഹമന്ത്രി ശിവ പ്രതാപ് ശു€ പറഞ്ഞു. 2-3 ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW