Wednesday, September 12, 2018 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 11.49 AM

ആരാധകരെ അമ്പരപ്പിച്ച് സച്ചിന്‍; തെരുവില്‍ യുവാക്കള്‍ക്കൊപ്പം രാത്രിയില്‍ സച്ചിന്റെ ക്രിക്കറ്റ് കളി

യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിന്‍ കാര്‍ നിര്‍ത്തി അവരുടെ അടുത്തെത്തി. ബാറ്റ് വാങ്ങി കളി തുടങ്ങി. ഈ വീഡിയോ വിനോദ് കാംബ്ലിയാണ് ട്വീറ്റ് ചെയ്തത്.
Sachin Tendulkar

മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം ഇങ്ങനെയാണ്. അപ്രതീക്ഷിതമായി എത്തി പലപ്പോഴും ആരാധകരെ അമ്പരപ്പിച്ചുകളയും. ചിലപ്പോള്‍ മറ്റുള്ളവരെ ഉപദേശിക്കും. കഴിഞ്ഞ രാത്രി മുംബൈയിലെ തെരുവില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിവരുന്ന ചെറുപ്പക്കാരെയാണ് സച്ചിന്‍ ഇത്തവണ ഞെട്ടിച്ചത്.

യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിന്‍ കാര്‍ നിര്‍ത്തി അവരുടെ അടുത്തെത്തി. ബാറ്റ് വാങ്ങി കളി തുടങ്ങി. ഈ വീഡിയോ വിനോദ് കാംബ്ലിയാണ് ട്വീറ്റ് ചെയ്തത്.

അതുവഴി കടന്നുപോയ ചിലര്‍ തെരുവില്‍ കളിക്കുന്ന ഇതിഹാസത്തെ തിരിച്ചറിഞ്ഞ് കാര്‍ നിര്‍ത്തി ദൃശ്യം മൊബൈലില്‍ പകര്‍ത്തി. മറ്റു ചിലര്‍ സച്ചിനൊപ്പം സെല്‍ഫിയെടുത്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആരെയും നിരാശപ്പെടുത്തിയില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW