Thursday, September 13, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 08.44 AM

മണിക്കൂറില്‍ 30 മുതല്‍ 45 യൂറോ വരെ നല്‍കിയാല്‍ സ്ത്രീകള്‍ നഗ്നരായി നിന്നു വീട് വൃത്തിയാക്കും: ആവശ്യക്കാര്‍ കൂടുതല്‍ മധ്യവയസ്‌ക്കരായ സ്ത്രീകള്‍ക്ക്

uploads/news/2018/04/209545/4.jpg

മണിക്കൂറിന് 30 മുതല്‍ 45 യൂറോ വരെ നല്‍കി വീട്ടു ജോലിക്കു ന്യൂഡ് ക്ലീനേഴ്‌സിനെ ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വീടുകളിലെ പൊടി തട്ടി അടിച്ചു വരി തുടച്ചു വീടു വൃത്തിയാക്കുകയാണു ജോലി. എന്നാല്‍ ചെറിയൊരു നിബന്ധന മാത്രം ജോലിക്കാര്‍ നഗ്നരായിരിക്കണം. യു കെയിലെ നാച്വറല്‍ കമ്പനിയാണ് ഉപഭോക്താക്കള്‍ക്കായി ന്യൂഡ് ക്ലീനേഴ്‌സിനെ എത്തിച്ചു കൊടുക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് സ്ത്രീകളെയും പുരുഷനെയും ജോലിക്ക് നല്‍കും. വീട്ടില്‍ എത്തുന്ന ന്യൂഡ് ജോലിക്കാരുടെ പ്രായവും ആകാരവാടിവും എങ്ങനെയായിരിക്കണം എന്ന് ഉപഭോക്താവിന് നിര്‍ദേശിക്കാം. തങ്ങള്‍ ഒരു ഏജന്‍സി പോലെയാണു പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനിയുടെ സ്ഥാപക ലാറ സ്മിത്ത് പറയുന്നു. ഒരിക്കല്‍ ഒരു കസ്റ്റമര്‍ തനിക്കു ന്യൂഡ് ക്ലീനറെ ലഭിക്കുമോ എന്ന് ആവശ്യവുമായി കമ്പനിയിലേയ്ക്കു വിളിച്ചു.

അപ്പോള്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളായ ജോലിക്കാരോട് ആവശ്യം പറഞ്ഞപ്പോള്‍ അതില്‍ ഒരാള്‍ ന്യൂഡ് ക്ലീനിങ്ങിനു തയാറാകുകയായിരുന്നു. അതോടെ ഇതിലെ ബിസിനസ് സാധ്യത കണ്ടെത്തുകയായിരുന്നു എന്ന് ലാറ സ്മിത്ത് പറയുന്നു. യൂ കെ യില്‍ വിവിധ ഭാഗങ്ങളിലായി 300 ജോലിക്കാര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. നഗ്നരായ സ്ത്രീ ജോലിക്കാര്‍ക്ക് ആവശ്യക്കാര്‍ ഉള്ളതു പോലെ പുരുഷ ജോലിക്കാര്‍ക്കും ആവശ്യക്കാര്‍ ഉണ്ട് എന്ന് ഇവര്‍ പറയുന്നു. സ്ത്രീ ന്യൂഡ് ക്ലീനേഴ്‌സിനെ ആവശ്യപ്പെട്ടു വിളിക്കുന്നവരില്‍ അതികവും മധ്യവയസ് എത്തിയ ശരീരം പൂര്‍ണ്ണവളര്‍ച്ച എത്തിയവരേയാണ് ആവശ്യ പെടുന്നത്. ഞങ്ങളുടെ ക്ലീനേഴ്‌സ് പ്രഫഷനലാണ്. ഒരു നഗ്നസ്ത്രീയുടെ ശരീരം കാണുമ്പോള്‍ ഒരു വ്യക്തിക്കുണ്ടാകുന്ന അങ്കലാപ്പുകള്‍ ഇവര്‍ക്കു മനസിലാകും. പക്ഷേ അവര്‍ നിങ്ങളില്‍ നിന്നു ബഹുമാനം ആഗ്രഹിക്കുന്നുണ്ട് അവര്‍ക്ക് ബഹുമാനം കൊടുക്കുകയും അവരോടു സ്വകാര്യത പുലര്‍ത്തുകയും വേണം എന്നു സ്മിത്ത് പറയുന്നു.

uploads/news/2018/04/209545/5.jpg

പ്രകൃതിവാദത്തിന്റെ വക്താവാണ് ലാറ സ്മിത്ത്. നിങ്ങളെ കുറിച്ച് നല്ലത് തോന്നേണ്ടത് നിങ്ങള്‍ക്ക് തന്നെയാണ്. അതിനൊരിക്കലും നിങ്ങളുടെ ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുത്. സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാരും ജോലിയില്‍ വളരെയേറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ജോലിയാണ് ഇതെന്നാണ് നാച്വറിസ്ററ് ക്ലീനേഴ്സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നത്. ഉപഭോക്താവിനെ സംബന്ധിച്ച് ഞങ്ങള്‍ നല്‍കുന്നത് മഹത്തായ ഒരു കാഴ്ചയാണ്. ഈ ജോലി എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നെ കരുത്തയാക്കി. സില്‍വ തികഞ്ഞ സംതൃപ്തിയോടെ പറഞ്ഞുനിര്‍ത്തുന്നു.

വീട്ടിലേക്ക് അയക്കുന്ന ജോലിക്കാരുടെ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് നാച്വറിസ്റ്റ് കമ്പനി ഇടപെടുന്നത്. ജോലിക്ക് ആളുകളെ അയക്കുന്നതിനൊപ്പം ചില നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ഇവരുടെ ചിത്രമെടുക്കാനോ സാധ്യമല്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ജോലിക്കാരെ ലഭിക്കൂ. ന്യൂഡ് ക്ലീനേഴ്സിന് പുറമെ മണിക്കൂറിന് 25 യൂറോക്ക് വസ്ത്രം ധരിച്ചവരെ ആളുകളെയും ജോലിക്ക് ലഭിക്കും.

Ads by Google
Tuesday 17 Apr 2018 08.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW