Monday, April 16, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 08.17 PM

ഫേസ്ബുക്കിന് 464.5 ലക്ഷം കോടിരൂപ എഫ്ടിസി പിഴയിടുവോ? ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ പിഴയിട്ട് ഫേസ്ബുക്ക് പൂട്ടിക്കാന്‍ നീക്കമോ?

uploads/news/2018/04/209346/18.gif

അമേരിക്കാന്‍ കോണ്‍ഗ്രസിനു മുമ്പില്‍ കാര്യങ്ങള്‍ ബോധിപ്പിച്ച ശേഷം മാര്‍ക്ക് സക്കര്‍ബര്‍ഗ് മടങ്ങി എങ്കിലും കാര്യങ്ങള്‍ അത്ര ശുഭമല്ല എന്നു സൂചന. ഫേസ്ബുക്കിന്റെ ഡേറ്റ ചോര്‍ത്തല്‍ കേസില്‍ എഫ് ടി സി ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഫേസ്ബുക്കിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ വലിയ തുക പിഴയായി എഫ് ടി സിക്ക് ഇടക്കമെന്നാണു ചില നിയമവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നത്. അത്രയും വലുതാണു കമ്പനി ചെയ്തിരിക്കുന്ന കുറ്റം എന്നു പറയുന്നു. 7.1 ലക്ഷം കോടി ഡോളര്‍ പിഴയിടാന്‍ വകുപ്പ് ഉണ്ട് എന്നാണു വിലയിരുത്തല്‍.

ഇത് ഏകദേശം 464.5 ലക്ഷം കോടി രൂപ വരും. 2011 ലെ ഡേറ്റ കേസില്‍ ഫേസ്ബുക്കും എഫ് ടി സിയും ഒത്തു തീര്‍പ്പില്‍ എത്തിരുന്നു. ഇതിലെ വ്യവസ്ഥകള്‍ വച്ചു കൊണ്ടു തന്നെ വേണമെങ്കില്‍ എഫ് ടി സിക്കു ഫേസ്ബുക്കില്‍ നിന്ന് 7. 1 ലക്ഷ കോടി പിഴയായി ഇടാക്കാം എന്നു പറയുന്നു. നിലവിലുള്ള ഒത്തുതീര്‍പ്പു പ്രകാരം നിയമം ലംഘിച്ചാല്‍ ഓരോ ഫേസ്ബുക്ക് ഉപയോക്താവിന്റെ പേരിലും 41,484 ഡോളര്‍ നല്‍കണം എന്നാണ് എഫ്ടിസി വെബ്‌സൈറ്റ് പറയുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് ഫേസ്ബുക്ക് ഡേറ്റ ചോര്‍ത്തിയ അമേരിക്കകാരുടെ എണ്ണം പുറത്തു വിട്ടതനുസരിച്ച് എഫ് ടി സിക്ക് 7.1 ലക്ഷം കോടി ഡോളര്‍ വരെ പിഴയിടാക്കാം എന്നു പറയുന്നു.

എന്നാല്‍ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ കണക്കു പ്രകാരം ഏകദേശം 1.63 ലക്ഷം ഡോളര്‍ മാത്രമാണ് പ്രചാരത്തിലുള്ളത്! ഇത്രയും വലിയ തുക പിഴയിട്ട് എഫ്ടിസി ഫെയ്‌സ്ബുക്കിനെ പൂട്ടിക്കാനുള്ള ചെറിയൊരു സാധ്യത പോലും ഇല്ലെന്നാണ് അവലോകകര്‍ പറയുന്നത്. എന്നാല്‍, എഫ്ടിസിയുടെ അന്വേഷകന്‍ ഫെയ്‌സ്ബുക്ക് നടത്തിയിരിക്കുന്നത് 2011ലെ ഒത്തുതീര്‍പ്പ് ഉടമ്പടിയുടെ ലംഘനമാണെന്നു കണ്ടെത്തിയാല്‍ പിഴയുടെ ഒരു ചെറിയ ശതമാനം ഇട്ടാല്‍ പോലും ഫെയ്‌സ്ബുക്കിന് ഊരാക്കുടുക്കാകാം.

Ads by Google
Monday 16 Apr 2018 08.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW