ചിലര്‍ക്കു നോക്കി നില്ക്കുന്ന സമയം കൊണ്ടു ശരീരഭാരം കുറയാറുണ്ട്. എന്നാല്‍ ഇത് അങ്ങേയറ്റം അപകടമാണ് എന്നും മുന്നറിയിപ്പ്. ഓക്സ്ഫോര്‍ഡ്, എക്സീറ്റര്‍, സര്‍വകലാശലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പെട്ടന്നു ശരീരഭാരം കുറയുന്നത് അര്‍ബുദത്തിന്റെ ലക്ഷണമാകാം എന്നു പറയുന്നു. വന്‍കുടല്‍, മലാശയം, പാന്‍ക്രിയസ്, റീനല്‍ എന്നിവിടങ്ങളിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം പെട്ടന്നുള്ള ഭാരക്കുറവ് എന്നു ഗവേഷണം പറയുന്നു.
11.5 ദശലക്ഷം രോഗികളില്‍ നടത്തിയ 25 പഠനങ്ങളില്‍ നിന്നാണു ഗവേഷകര്‍ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്. പെട്ടന്നു ശരീരഭാരം കുറയുന്ന 60 വയസു കഴിഞ്ഞവരില്‍ ഉടന്‍ തന്നെ പരിശോധന നടത്തണം. ഇത്തരത്തില്‍ സ്ത്രീകളില്‍ 6.7 ശതമാനവും, പുരുഷന്മാരില് 14.2 ശതമാനവും അര്‍ബുദ സാധ്യത കൂടുതലാണ് എന്നു പഠനം പറയുന്നു. ശരീരഭാരം പെട്ടന്നു കുറയുമ്പോള്‍ ഉടന്‍ തന്നെ ചികിത്സയ്ക്കു വിധയമാക്കിയാല് രോഗ നിര്‍ണ്ണയം പെട്ടന്നു സാധ്യമാകും എന്നും ഇത് ചികിത്സിച്ചു ഭേതമാക്കാന്‍ സഹായിക്കും എന്നും പഠനം വ്യക്തമാക്കുന്നു.